കീം 2026 അപേക്ഷകള്‍ ക്ഷണിച്ചു; ജനുവരി 31 വരെ അപേക്ഷിക്കാന്‍ സമയം; അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം : 20026-ലെ കീം (KEAM) പ്രവേശന നടപടികള്‍ക്ക് തുടക്കമായി. കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.cee.kerala.gov.in, അവസാന തീയതി: ജനുവരി 31 വൈകിട്ട് 5 മണി വരെ. മറ്റ് യോഗ്യതാ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി 7 വൈകിട്ട് 5 മണി വരെ സമയമുണ്ട്.

ഒന്നിലധികമോ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ ഒരാള്‍ക്ക് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ.അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് രേഖകളോ തപാല്‍ വഴി അയക്കേണ്ടതില്ല.എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി തെളിയിക്കുന്ന രേഖ, ഫോട്ടോ, ഒപ്പ് എന്നിവ ജനുവരി 31-നകം അപ്ലോഡ് ചെയ്തിരിക്കണം.

കീം അപേക്ഷയോടൊപ്പം നിര്‍ബന്ധമായും NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടണം. കീം അപേക്ഷയോടൊപ്പം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.