‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആ യൂട്യൂബര്‍മാര്‍; ‘ മുഖ്യമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് രേഖാ രതീഷ്; സൈബര്‍ ആക്രമണത്തില്‍ നീറി നടി; അടിയന്തര നടപടികളെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍. ഒരു കൂട്ടം യൂട്യൂബര്‍മാര്‍ നടത്തുന്ന തേജോവധം താങ്ങാനാവാതെ, ജീവന്‍ പോലും അപകടത്തിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്ക് നേരെ നടക്കുന്ന ക്രൂരമായ സൈബര്‍ ആക്രമണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ യൂട്യൂബര്‍മാരായിരിക്കുമെന്ന് രേഖ ആവര്‍ത്തിച്ചു വ്യക്തമാക്കി.
‘പ്രിയപ്പെട്ട സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയന്‍ സാറും ഇക്കാര്യത്തില്‍ ഇടപെടണം,’ വീഡിയോയില്‍ രേഖ അപേക്ഷിച്ചു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനുവേണ്ടി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയാണ് താനെന്നും, കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയാണെന്നും നടി വെളിപ്പെടുത്തി. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് മൂന്ന് മാസത്തോളമായി ചില യൂട്യൂബ് ചാനലുകള്‍ മോശം ക്യാപ്ഷനുകള്‍ നല്‍കി തന്നെ നിരന്തരം വേട്ടയാടുന്നത്. ഇത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രേഖ പറയുന്നു. വിഷയം പരിശോധിക്കാന്‍ പോലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതിവേഗ നടപടികള്‍ എടുക്കും.
രേഖ രതീഷ് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളാണ് സൈബര്‍ ആക്രമണം ഇത്ര കടുക്കാന്‍ കാരണം. വ്യക്തിജീവിതത്തെയും സ്വകാര്യതയെയും മാനിക്കാതെ ഒരു കൂട്ടം ആളുകള്‍ അശ്ലീല ചുവയുള്ള കമന്റുകളുമായും വ്യാജ വാര്‍ത്തകളുമായും രംഗത്തെത്തുകയായിരുന്നു. ഇത്രയും കാലം മൗനം പാലിച്ചെങ്കിലും ഇനി ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് നടി വീഡിയോയില്‍ വ്യക്തമാക്കുന്നു.
താന്‍ നേരിടുന്ന ഈ അനുഭവം മിനിസ്‌ക്രീനിലെ പല സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്നുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടി. പലരെയും ഇത്തരത്തില്‍ യൂട്യൂബര്‍മാര്‍ ചൂഷണം ചെയ്യുകയാണ്. ഇനിയൊരു സഹോദരനും സഹോദരിക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുത്. സൈബര്‍ ഗുണ്ടായിസത്തിന് ഒരു അന്ത്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു. ‘ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം യൂട്യൂബേഴ്‌സ്, സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണം’: വിഡിയോയില്‍ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ് സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പൊട്ടിക്കരഞ്ഞ് ആണ് രേഖ സഹായം ചോദിക്കുന്നത്. ഒരു കൂട്ടം യൂട്യൂബേഴ്‌സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. ആരുടേയും പേര് രേഖ പറയുന്നില്ല.
വീഡിയോയില്‍ പറയുന്നത്
”പ്രിയപ്പെട്ട സര്‍ക്കാര്‍, പിണറായി വിജയന്‍ സാറിന് എന്റെ പേര് രേഖ രതീഷ്.
ഞാന്‍ മലയാളം സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നൊരു മകന്‍ എനിക്കുണ്ട്.
കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ എന്റെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്.
ഇവരെല്ലാവരും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണ്
 ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല.  മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍.
എന്നാല്‍ യൂട്യൂബേഴ്‌സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മര്‍ദം കാരണം ജീവിക്കാന്‍ പറ്റുന്നില്ല.
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്‌സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ.
ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇവിടെ അവസാനിക്കണം.- രേഖ പറഞ്ഞു.
എന്നെ മാത്രമല്ല, ഇതേ ഫീല്‍ഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവര്‍.
ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകരുത്.
സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം”. – രേഖ വിഡിയോയില്‍ പറയുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.