തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ സൈബറിടത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജീവിതത്തിൽ നിർണ്ണായകമായ ഒരു തീരുമാനമെടുത്തുവെന്നും ഉടൻ തന്നെ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്നുമാണ് താരം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി സിംഗിൾ മദറായി കഴിയുന്ന താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
‘എ ന്യൂ ചാപ്റ്റർ’ (A New Chapter) എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ തന്റെ മുൻകാല ജീവിതത്തിലെ വേദനകളെയും നിശബ്ദതയെയും കുറിച്ചും താരം പരാമർശിക്കുന്നുണ്ട്. “എന്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം. ഒരുപാട് ചോദ്യങ്ങളും വേദനകളും ഉണ്ടായിരുന്നു. എന്നാൽ ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനമാണ്,” എന്ന് രേഖ വീഡിയോയിൽ പറയുന്നു.
വീഡിയോയുടെ അവസാനം തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നത് കാണാം. ഇതോടെയാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നത്.
ചിദംബരത്തിനെതിരെ അമിത വേഗതയില് പോലീസ് നടപടി എടുക്കില്ല; പഴയ പരാതിയായതു കൊണ്ട് വിശദ നിയമോപദേശം തേടും
വിവാഹമാണോ പ്രഖ്യാപിക്കാൻ പോകുന്നത് അതോ പുതിയ ഏതെങ്കിലും സീരിയലിന്റെ പ്രൊമോഷന്റെ ഭാഗമാണോ ഈ വീഡിയോ എന്ന തർക്കത്തിലാണ് ആരാധകർ.കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട താരം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സത്യാവസ്ഥ എന്താണെന്ന് അറിയാനായി താരത്തിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ.


നാലര പതിറ്റാണ്ടിന്റെ ചരിത്രം; പിറവം ദർശന തിയേറ്റർ ഇനി ആശീർവാദ് ഗ്രൂപ്പിന്; പുത്തൻ മാറ്റങ്ങളുമായി ആന്റണി പെരുമ്പാവൂർ.





