ആധാറിലെ വിലാസം മാറ്റാന്‍ ഇനി ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട! വീട്ടിലിരുന്ന് മൊബൈലില്‍ ചെയ്യാം; ചെലവ് വെറും 75 രൂപ!

aadhaar mobile app

ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും. പുതിയ ആധാര്‍ ആപ്പ് വഴി വെറും 75 രൂപ ചെലവില്‍ വിലാസവും മൊബൈല്‍ നമ്പറും മാറ്റാനുള്ള സൗകര്യം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്ത് മൊബൈല്‍ ആപ്പ് വഴി മാറ്റം വരുത്താം. ആപ്പ് വഴി മൊബൈല്‍ നമ്പറും അപ്ഡേറ്റ് ചെയ്യാം. പേര്, ഇമെയില്‍ ഐഡി എന്നിവ മാറ്റാനുള്ള സൗകര്യവും വൈകാതെ ആപ്പില്‍ ലഭ്യമാകും.

അപ്ഡേറ്റ് ചെയ്യാനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക: ആപ്പ് സ്റ്റോറില്‍ നിന്ന് ഔദ്യോഗിക ‘Aadhaar’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആധാര്‍ നമ്പറും ഒടിപിയും (OTP) നല്‍കി രജിസ്റ്റര്‍ ചെയ്യുക. ആപ്പിലെ ക്യാമറ വഴി ഫെയ്സ് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുക (കണ്ണുകള്‍ ചിമ്മുകയും ചുറ്റും പച്ചനിറം വരുന്നത് ശ്രദ്ധിക്കുകയും വേണം).

തുടര്‍ന്ന് ‘Services’ എന്നതില്‍ ‘My Aadhaar update’ എടുക്കുക. തുടര്‍ന്ന് ‘Address Update’ തിരഞ്ഞെടുക്കുക. പിന്നീട് രേഖകള്‍ അപ്ലോഡ് ചെയ്യുക: വിലാസം തെളിയിക്കുന്ന രേഖയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് (2 MB-യില്‍ താഴെ) അപ്ലോഡ് ചെയ്യുക.

പുതിയ വിവരങ്ങള്‍ നല്‍കിയ ശേഷം 75 രൂപ ഓണ്‍ലൈനായി അടയ്ക്കുക. പരമാവധി 30 ദിവസത്തിനകം മാറ്റം നിലവില്‍ വരും. വിലാസം തെളിയിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകള്‍
വാടകക്കരാര്‍ (Rent Agreement), റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബില്‍, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, വസ്തുനികുതി രസീത് തുടങ്ങിയവ വിലാസം മാറ്റാന്‍ ഉപയോഗിക്കാം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.