തിരുവനന്തപുരം : ആധാറിന്റെ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കുന്നതിനായി തനതായ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ . ‘ഉദയ്’ (UDAY) എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം രൂപകല്പന ചെയ്തത് തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുല്‍ ആണ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ UIDAI ചെയര്മാന് നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.നൂറു കോടിയിലധികം വരുന്ന ആധാര്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ‘ഉദയ്’ സഹായിക്കും.
ബംഗാൾ പോരാട്ടം: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി
ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, ബയോമെട്രിക് ഓതന്റിക്കേഷന്, ഓഫ്ലൈന് വെരിഫിക്കേഷന് തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ജനങ്ങള്‍ക്ക് ലളിതമായി വിശദീകരിക്കാന്‍ ഈ ചിഹ്നം ഉപയോഗിക്കും.
രാജ്യവ്യാപകമായി നടത്തിയ മത്സരത്തില്‍ നിന്നാണ് അരുണ്‍ ഗോകുലിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കപ്പെട്ടത്.


ജീവിതപങ്കാളിയാണ്, വേലക്കാരിയല്ല; വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കാൻ ഭർത്താവിനും ബാധ്യതയുണ്ട്; വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി





