ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുന്നു. നിശ്ചിത സമയത്തിനകം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് അസാധുവായാല്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെടാനും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്.
ഇതുവരെയും പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ 1000 രൂപ ലേറ്റ് ഫീസായി അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ 2024 ഒക്ടോബര്‍ 1-ന് ശേഷം ആധാര്‍ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ച് പാന്‍ കാര്‍ഡ് എടുത്തവര്‍ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല.
പാന്‍ കാര്‍ഡ് നേരത്തെ തന്നെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി (www.incometax.gov.in) പരിശോധിക്കാം. ഹോം പേജിലെ ‘Link Aadhaar Status’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്കിയ ശേഷം ‘View Link Aadhaar Status’ നല്കിയാല് നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കും.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; സ്വർണ്ണ ഇറക്കുമതി ചട്ടങ്ങളിൽ നിയന്ത്രണവുമായി കേന്ദ്രം
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട വിധം
ഔദ്യോഗിക പോര്‍ട്ടലിലെ ‘Link Aadhaar’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക.പിഴ അടയ്ക്കേണ്ടവര്‍ 1,000 രൂപയുടെ പേയ്മെന്റ് പൂര്‍ത്തിയാക്കുക.ആധാറിലെ പേരും മൊബൈല്‍ നമ്പറും നല്കി ‘Link Aadhaar’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാല്‍ അപേക്ഷ സമര്‍പ്പിക്കപ്പെടും.
പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യാന്‍ കഴിയില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ തുകയുടെ ഇടപാടുകള്‍ക്കും തടസ്സം നേരിടും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാൻ കാർഡ് നിയമങ്ങള്‍ മാറുന്നു! 20 ലക്ഷത്തിന്റെ വസ്തു വാങ്ങാനും 5 ലക്ഷത്തിന്റെ കാർ വാങ്ങാനും ഇനി പാൻ വേണ്ട; ബാങ്ക് നിക്ഷേപത്തിലും വൻ മാറ്റം; ഏപ്രിൽ 1 മുതൽ ആദായനികുതിയിൽ പുതിയ വിപ്ലവം!





