പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം പാൻ കാർഡ് നൽകേണ്ട ഇടപാടുകളുടെ പരിധിയിൽ വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാകും.
ഇനി മുതൽ 5 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾ വാങ്ങുമ്പോൾ മാത്രം പാൻ നൽകിയാൽ മതി. 5 ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്കും ഈ നിയമം ബാധകമാകും.ദിവസേനയുള്ള 50,000 രൂപ എന്ന പരിധി മാറ്റി. പകരം ഒരു സാമ്പത്തിക വർഷം ആകെ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രം പാൻ വിവരങ്ങൾ നൽകിയാൽ മതിയാകും.
ഭൂമിയോ കെട്ടിടമോ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പാൻ നൽകേണ്ട പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ, റെസ്റ്റോറന്റ് ബില്ലുകൾക്ക് മാത്രമേ പാൻ ആവശ്യമുള്ളൂ. മുൻപ് ഇത് 50,000 രൂപയായിരുന്നു.പുതിയ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുന്നതിന് ഇനി മുതൽ പാൻ നിർബന്ധമാക്കിയിട്ടുണ്ട്.
ബെംഗളൂരു, പുണെ, ഹൈദരാബാദ് എന്നീ നഗരങ്ങളെക്കൂടി 50% നികുതിയിളവ് ലഭിക്കുന്ന മെട്രോ പട്ടികയിൽ ഉൾപ്പെടുത്തി. ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകൾ ഉപയോക്താക്കളുടെ ഇടപാട് വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന നിബന്ധന കർശനമാക്കി.
ഈ കരട് നിർദ്ദേശങ്ങളിൽ ഫെബ്രുവരി 22 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അന്തിമ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും.


സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം! 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക് കര്‍ശന ലേബല്‍; ഐടി നിയമം മാറുന്നു; ഫെബ്രുവരി 20 മുതല്‍ കളി മാറും!
ഊബർ ടാക്സി പോലെ ഇനി വീട്ടുജോലിക്കാരും വിരൽത്തുമ്പിൽ; മണിക്കൂറിന് 99 രൂപ നിരക്കിൽ സേവനം; ആദ്യം മെട്രോ നഗരങ്ങളിൽ ; ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ എന്ന പുത്തൻ സ്റ്റാർട്ടപ്പ്





