ന്യൂഡല്‍ഹി : എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എടിഎം ഇടപാട് നിരക്കുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ നിരക്ക് വര്‍ധന പ്രധാനമായും ബാധകമാകുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ നടപ്പിലാക്കുന്നത്.
സൗജന്യ പരിധിക്ക് ശേഷം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇനി മുതല്‍ പൈസ പിന്‍വലിച്ചാല്‍ 23 രൂപ + ജിഎസ്ടി (മുമ്പ് ഇത് 21 രൂപയായിരുന്നു). ബാലന്‍സ് അറിയാനും മിനി സ്റ്റേറ്റ്മെന്റിനും 11 രൂപ + ജിഎസ്ടി (മുമ്പ് ഇത് 10 രൂപയായിരുന്നു).
സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അനുവദിച്ചിട്ടുള്ള 5 സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ പുതിയ നിരക്ക് ബാധകമാകും.
ഇന്ധന പ്രതിസന്ധി ; ആഗോള വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു
സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഇതിന് മുമ്പ് ് അണ്‍ലിമിറ്റഡ് സൗജന്യ ഇടപാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. അതിനുശേഷം ഓരോ ഇടപാടിനും പണം നല്‍കണം.
എസ്ബിഐ എടിഎം ഉപയോഗിക്കുന്നവര്്ക്ക് സ്വന്തം ബാങ്ക് എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ നിലവിലെ സൗജന്യ നിയമങ്ങള്‍ തുടരും.യോനോ (YONO) ആപ്പ് വഴി കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നത് പരിധിയില്ലാതെ സൗജന്യമായിരിക്കും.
ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.


ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം





