ശബരിമല : ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന താല്‍ക്കാലിക ജീവനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി. ചെന്നൈയില്‍ നിന്നുള്ള എസ്.ഐ വടിവേലിന്റെ കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
മാളികപ്പുറം 15-ാം നമ്പര്‍ അരവണ കൗണ്ടറിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി ജിഷ്ണു സജികുമാര്‍ ആണ് അറസ്റ്റിലായത്.1460 രൂപയുടെ പ്രസാദം വാങ്ങാന്‍ എസ്.ഐ എടിഎം കാര്‍ഡ് നല്കിയപ്പോള്, രഹസ്യ പിന് നമ്പര്‍ ജിഷ്ണു നോക്കി മനസ്സിലാക്കി.സൈ്വപ്പ് ചെയ്ത ശേഷം യഥാര്‍ത്ഥ കാര്‍ഡിന് പകരം തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു കാര്‍ഡ് ജിഷ്ണു എസ്.ഐക്ക് തിരിച്ചുനല്‍കി.
എസ്.ഐ മടങ്ങിയതിന് പിന്നാലെ സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് എടിഎമ്മില്‍ നിന്ന് ജിഷ്ണു 10,000 രൂപ പിന്‍വലിച്ചു.പണം പിന്‍വലിച്ച സന്ദേശം മൊബൈലില്‍ വന്നതോടെ എസ്.ഐ ഉടന്‍ ബാങ്കിനെ വിവരമറിയിച്ചു. ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകളുടെ ചുമതലയുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വെല്‍ഡണ്‍ കാര്‍ത്തിക്; ഓപ്പറേഷന് ക്ലീന്‍ സിറ്റി: ‘അതുല്‍ ഇഫക്ട്’; പുത്തന്‍പാലം രാജേഷ് വലയില്‍, റിമാന്‍ഡ് ചെയ്തു


സെലീനയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക തെളിവുകൾ





