തിരുവനന്തപുരം: കണ്ടാലും കൊണ്ടാലും പഠിക്കാതെ മലയാളികള്‍. വാര്‍ത്തകള്‍ ഏറെ വന്നിട്ടും പോലീസ് പലതരത്തില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും തട്ടിപ്പില്‍ തലവെച്ച് കൊടുക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും മുന്നില്‍തന്നെ.
തിരുവനന്തപുരം സിറ്റി പോലീസിന്റെ കീഴിലുള്ള സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ നാലെണ്ണവും ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളവയും.നാല് കേസുകളിലും കൂടി ഒന്നേകാല്‍ കോടി രൂപയാണ് നഷ്ടപ്പെട്ടത്.കൃത്യമായി പറഞ്ഞാല്‍ 1, 23,38,839 രൂപ.
കഴിഞ്ഞ ഏഴാം തീയതിയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഈ വര്‍ഷത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശി കെ എസ് ബിനുവായിരുന്നു പരാതിക്കാരന്‍.ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്തു 49,73, 855 രൂപയാണ് തട്ടിപ്പുകാര്‍ ബിനുവില്‍ നിന്നും തട്ടിയെടുത്തത്. ആക്‌സിസ് ബാങ്ക്,കരൂര്‍ വൈശ്യാ ബാങ്ക്,കോട്ടക് മഹേന്ദ്ര ബാങ്ക് എന്നിവയില്‍ എടുത്ത അക്കൗണ്ടുകളിലൂടെയാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്.
കഴിഞ്ഞ 12ന് രജിസ്റ്റര്‍ ചെയ്ത ക്രൈം 04 നമ്പര്‍ കേസില്‍ പരാതിക്കാരിക്ക് 17,49,440 രൂപയാണ് നഷ്ടമായത്.
തിരുവനന്തപുരം വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് സ്വദേശിനി പി ഗീതാ ലക്ഷ്മിയെ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍തുക വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ സമീപിച്ചത്. ആക്‌സിസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്,പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ ഡി ബി ഐ ബാങ്ക്, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്,എച്ച് ഡി എഫ് സി,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,നോര്‍ത്ത് ഈസ്റ്റ് എസ് എഫ്
ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ പലതവണയായി ഗീതാലക്ഷ്മിയില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി ഇടവക്കോട് സ്വദേശി എസ് പി പ്രേംനിര്‍മല്‍ ആണ് മറ്റൊരു പരാതിക്കാരന്‍.ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയുള്ള ലാഭ വാഗ്ദാനം തന്നെയായിരുന്നു ഇവിടത്തെയും തട്ടിപ്പ് രീതി. 2025 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 14നുമിടയ്ക്ക് 30,58,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്.ബാങ്ക് ഓഫ് ബറോഡയിലെ ഒരു അക്കൗണ്ടാ ണ് തട്ടിപ്പിന് ഉപയോഗിചിരിക്കുന്നത്.കഴിഞ്ഞ 13നാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ഇലിപ്പോട് സ്വദേശി പി എം തോഷിബ് കുമാറാണ് പരാതിക്കാരന്‍.ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയുള്ള അമിത ലാഭം തന്നെയാണ് തട്ടിപ്പുകാര്‍ ഇവിടെയും ഉപയോഗിച്ചത്.ആക്‌സിസ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
ഭാരതീയ തപാല്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുറന്നും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ആദ്യമായാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നത്.ഗീതാലക്ഷ്മിയില്‍ നിന്നും പണം തട്ടാനായി ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിലെ അക്കൗണ്ടും ഉപയോഗിച്ചിരുന്നു.


വിവി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയറാകുക ആശാനാഥ്; അവസാന റൗണ്ടില്‍ മുന്‍ ഡിജിപി ശ്രീലേഖ് പുറത്ത്; തിരുവനന്തപുരത്ത് ചരിത്രം രചിക്കാന്‍ ബിജെപി നിയോഗിക്കുന്നത് മുരളീധരന്റെ വിശ്വസ്തനെ
പോറ്റിയെ സന്നിധാനത്ത് വളര്‍ത്തി; മല്യയുടെ സ്വര്‍ണ്ണം പൂശലും അറിയാം; താന്ത്രിക വിധി അട്ടിമറിച്ചു; ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാകുന്നത് ഈ ആരോപണങ്ങളില്‍





