തിരുവനന്തപുരം: എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക പുറത്ത് വന്നതിന് പിന്നാലെ ലിസ്റ്റിനെച്ചൊല്ലി പരാതി പ്രളയം. വോട്ട് ചോര്‍ച്ച തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കരട് ലിസ്റ്റ് സൂക്ഷ്മ പരിശോധന നടത്തുകയാണ്. പരാതിക്കാരുടെ ഹിയറിങ്ങിന് വോട്ടറുടെ ബൂത്തില്‍ത്തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് സൗകര്യം ഒരുക്കും.
ഹിയറിങ്ങ് ആവശ്യമുളളവര്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിത്തുടങ്ങി. പരാതി സ്വീകരിക്കുന്നതടക്കമുള്ള ആവശ്യത്തിലേക്കായി ബിഎല്‍ഒമാരുടെ ജോലി ജനുവരി 22 വരെ നീട്ടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇആര്‍ഒ, എഇആര്‍ഒ എന്നിവരടക്കം 1000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹിയറിങ് അത്യാവശ്യമാണെങ്കില്‍ അപേക്ഷകനുള്ള നോട്ടീസ് ബിഎല്‍ഒ വഴി ഉടന്‍ എത്തിക്കാനുളള സംവിധാനമൊരുക്കിയിട്ടുണ്ട്. ജനുവരി 22 വരെ പരാതികളും എതിര്‍പ്പും ആക്ഷേപവും നല്‍കാം. വോട്ടര്‍മാര്‍ക്ക് പരാതി ഓണ്‍ലൈനായോ ബിഎല്‍ഒ വഴിയോ നല്‍കാം.
മാസപ്പടി കേസിൽ വൻ തിരിച്ചുപടി: വീണാ വിജയന്റെ മൊഴിയെടുക്കുന്നു; പിണറായിയുടെ വീട്ടിലടക്കം 10 ഇടങ്ങളിൽ ഇഡി റെയ്ഡ്
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷവും അര്‍ഹരായവര്‍ക്ക് പേരുള്പ്പെടുത്താം. തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസംവരെ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്യൂമറേഷന് ഫോറം ഒപ്പിട്ടുനല്‍കിയവര്‍ കരട്പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പു വരുത്തണം. കരട് വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ഡിക്ലറേഷനൊപ്പം ഫോറം ആറില്‍ അപേക്ഷ നല്‍കണം.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക്. നഗരത്തില്‍ വന്‍ഗതാഗത നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍





