തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച രാത്രി 7:00 മുതല്‍ 11:30 വരെയും, ഞായറാഴ്ച രാവിലെ 7:00 മുതല്‍ വൈകുന്നേരം 6:00 വരെയുമാണ് നിയന്ത്രണങ്ങള്‍.
ശനിയാഴ്ച പാര്‍ക്കിംഗ് പാടില്ലാത്ത പ്രധാന റോഡുകള്‍
ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ശംഖുംമുഖം – ആള്‍സെയിന്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – ആശാന് സ്ക്വയര്‍ – പഞ്ചാപുര – ബേക്കറി ഫ്ലൈഓവര്‍ – പനവിള – കലാഭവന്‍ മണി റോഡ് – വിമന്‍സ് കോളേജ് – ഗസ്റ്റ് ഹൗസ്.
അലോഷ്യസ് സേവ്യര്‍ അയഞ്ഞു; കെ.എസ്.യു അധ്യക്ഷ സ്ഥാനത്ത് തുടരും, തിരുവനന്തപുരത്ത് സിപിഎം അട്ടിമറി നീക്കം പാളി
ഞായറാഴ്ചത്തെ നിയന്ത്രണങ്ങള്‍
വിമന്‍സ് കോളേജ് – തൈക്കാട് – തമ്പാനൂര്‍ ഫ്ലൈഓവര്‍ – ചൂരക്കാട്ടുപാളയം – പവര്‍ഹൗസ് റോഡ് – തകരപ്പറമ്പ് ഫ്ലൈഓവര്‍ – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – എസ്.പി ഫോര്‍ട്ട് – മിത്രാനന്ദപുരം – വാഴപ്പള്ളി റോഡ് – അരിസ്റ്റോ ജങ്ഷന് – മാരാര്‍ജി ഭവന് റോഡ് – നോര്‍ക്ക – സംഗീത കോളേജ് – വഴുതക്കാട് – പി.എച്ച്.ക്യൂ – ആല്‍ത്തറ – വെള്ളയമ്പലം – ടി.ടി.സി – ഗോള്‍ഫ് ലിങ്ക്സ് – ഉദയ പാലസ് റോഡ്.
റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഹെല്പ്ലൈന് നമ്പറുകള്‍: 04712558731, 9497930055.


ഇടതുകെണിയില്‍ വീഴരുത്; അജണ്ട നിശ്ചയിക്കേണ്ടത് അവരാകരുത്; പിണറായിയെ ചുറ്റികറക്കണം; യു.ഡി.എഫ് ജാഥയില്‍ സിപിഎം അജണ്ടയ്ക്ക് മറുപടി പറയില്ല; ശബരിമലയും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്





