തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതുയുഗ ജാഥയിലും തദ്ദേശതെരഞ്ഞെടുപ്പിന് സമാനമായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും വികസനത്തെക്കുറിച്ച് പറയേണ്ടതില്ല. തങ്ങളുടെ അജന്‍ഡയ്ക്ക് മറുപടി പറയുന്നിടത്ത് ഇടതുമുന്നണിയുടെ മേഖലാ ജാഥകളെ കൊണ്ട് എത്തിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ഏജന്‍സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യാത്രാ പോരുകളും വര്‍ഗ്ഗീയ പ്രചാരണത്തിനുള്ള വേദികളായി മാറുമെന്നതാണ് ലഭിക്കുന്ന സൂചന. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മൂന്ന് മേഖലാ ജാഥകള്‍ ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതുയുഗ ജാഥയ്ക്ക് ഇന്നലെയും തുടക്കമായി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും വികസനങ്ങളേയും കുറിച്ച് ചര്‍ച്ചചെയ്യുന്നതിനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ക്ക് തുടക്കം കുറിച്ചത്. നേരത്തെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭവനസന്ദര്‍ശനത്തില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറയുന്നതിനോടൊപ്പം സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന, ജനക്ഷേമപദ്ധതികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതുമായിരുന്നു അവരുടെ ഉദ്ദേശ്യം.
ഇതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ ജാഥയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ ജാഥ ഇടതുമുന്നണിയുടെ ജാഥയില്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തിലാകരുതെന്നാണ് നിര്‍ദ്ദേശം. മറിച്ച് തങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഇടതുപക്ഷത്തെ കുരുക്കിയിടുന്നതിനുള്ള നീക്കമാണ് വേണ്ടതെന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വികസനം പറയുക എന്നതാണ് സി.പി.എം ആഗ്രഹിക്കുന്നത്. ആ ചര്‍ച്ചയിലേയ്ക്ക് പോയാല്‍ തിരിച്ചടിയാകും ഫലമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്ല വിജയമുണ്ടായെങ്കിലും ഭരണവിരുദ്ധ വകാരം കേരളത്തിലില്ലെന്ന് ആ എജന്‍സി തന്നെ കണ്ടെത്തി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിനായി വയനാട് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വികസനം ചര്ച്ചചെയ്യേണ്ടതില്ലെന്നാണ് അവര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പകരം ജമാ അത്തെ ഇസ്ലാമിയും ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നലെ ജാഥ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സതീശന് പ്രസ്താവന നടത്തിയതും.
അത് സി.പി.എം. അണികള്‍ ഏറ്റെടുത്തിട്ടുമുണ്ട്. വിവേകത്തെക്കാളെറെ വികാരം ഭരിക്കപ്പെടുന്ന സി.പി.എമ്മിന്റെ സൈബര്‍ ടീമുകള്‍ ഇത്തരം തന്ത്രങ്ങളില്‍ വീഴുമെന്ന സൂചനയാണ് കോണ്‍ഗ്രസിന് ബന്ധപ്പെട്ടവര്‍ നല്കിയിട്ടുള്്ളതും. ഇന്ന് ഇടതുമുന്നണിയുടെ ജാഥയ്ക്കും അതിന് മറുപടി പറയേണ്ടിവരും. അതുപോലെ ശബരിമല വിഷയവും ശക്തമായി ഉയര്‍ത്തും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളായിരിക്കില്ല, വര്ഗ്ഗീയതയായിരിക്കും പ്രധാനവിഷമെന്ന് വ്യക്തമായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ? മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും





