തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളോടുള്ള അതൃപ്തി ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗികമായി അറിയിക്കാന്‍ സിപിഐ തീരുമാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ജാഥയോട് സിപിഎം കാട്ടിയ അവഗണനയാണ് പാര്‍ട്ടിയില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നത്. അതേസമയം, മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയുടെ പ്രവര്‍ത്തനശൈലിയെ സിപിഐ പ്രകീര്‍ത്തിച്ചതും ശ്രദ്ധേയമായി.
ജാഥകള്‍ക്ക് മാധ്യമശ്രദ്ധ ലഭിച്ചില്ലെന്നും എല്‍ഡിഎഫിന് പുറത്തുള്ള വിഭാഗങ്ങള്‍ പരിപാടിയെ ഗൗനിച്ചില്ലെന്നുമുള്ളത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭീഷണിയാണെന്ന് സിപിഐ കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജനപിന്തുണ വീണ്ടെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്ന സംശയമാണ് യോഗത്തില്‍ ഉയര്‍ന്നത്. മുന്നണിക്ക് പുറത്തുള്ള നിഷ്പക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ജാഥകള്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഎമ്മിന്റെയും എം.വി. ഗോവിന്ദന്റെയും ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിക്കാനാണ് സിപിഐ നീക്കം.
സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളിലാണ് മുന്നണിയിലെ വിള്ളലുകള്‍ വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ എല്‍ഡിഎഫ് ജാഥകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെന്ന കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മൂന്ന് ജാഥകളായി തിരിഞ്ഞത് മുന്നണിയുടെ ഐക്യത്തെ ബാധിച്ചെന്നും, സംസ്ഥാനതലത്തില്‍ ഒരൊറ്റ ജാഥ മതിയായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. മുന്നണി മര്യാദകള്‍ പാലിക്കപ്പെടുന്നില്ലെന്നും വലിയ കക്ഷിയെന്ന നിലയില്‍ സിപിഎം സ്വീകരിക്കുന്ന ആധിപത്യം മുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും സിപിഐ നല്‍കിയേക്കും. വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ രാഷ്ട്രീയ വാക്‌പോരുകള്‍ക്ക് ഈ നീക്കം വഴിയൊരുക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജാഥയില്‍ സ്വീകരണ യോഗങ്ങള്‍ പലതും പാളിയെന്നാണ് സിപിഐയുടെ നിരീക്ഷണം. പലയിടത്തും ജാഥ വൈകിയെത്തിയതും ഗോവിന്ദന്റെ പ്രസംഗം നീണ്ടുപോയതും തിരിച്ചടിയായി. ഗോവിന്ദന്‍ പ്രസംഗിക്കുന്ന സമയത്ത് പോലും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇതിനേക്കാള്‍ ഗൗരവമായി സിപിഐ കാണുന്നത് ബിനോയ് വിശ്വം നയിച്ച ജാഥയോട് സിപിഎം പുലര്‍ത്തിയ സമീപനമാണ്. ബിനോയിയുടെ ജാഥയ്ക്ക് വേണ്ടത്ര പ്രാധാന്യമോ ഗൗരവമോ നല്‍കാന്‍ സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ തയ്യാറായില്ല. സിപിഐ പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തുവെങ്കിലും ഒരു മുന്നണി പരിപാടി എന്ന നിലയിലുള്ള ശ്രദ്ധ ഈ ജാഥയ്ക്ക് ലഭിച്ചില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.
മുന്നണിയിലെ മറ്റൊരു ജാഥാ ക്യാപ്റ്റനായിരുന്ന ജോസ് കെ. മാണിയെ സിപിഐ യോഗം പ്രത്യേകം പ്രശംസിച്ചു. ജാഥാംഗമായിരുന്ന പി.പി. സുനീര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജോസ് കെ. മാണിയുടെ കാര്യക്ഷമതയെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. സമയക്രമം പാലിക്കുന്നതിലും മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നതിലും ജോസ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാറാത്തത് മാറുന്നു! പാലക്കാട്ടും തൃശൂരിലും ‘മോദി പ്രഭാവം’; അമ്പരപ്പോടെ എതിരാളികള്‍, ആവേശത്തില്‍ ബിജെപി





