വോട്ടര്‍ പട്ടികയിലെ അതീവ പുനഃപരിശോധന വിവരങ്ങള്‍ നാളെ മുതല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഈ മാസം 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും

.തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ അതീവ പുനഃപരിശോധനയില്‍ (എസ്‌ഐആര്‍) കണ്ടെത്താനാകാത്തവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ceo.kerala.gov.in ല്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഓരോ വാര്‍ഡിലെയും പട്ടിക പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.

തിരിച്ചറിയല്‍ കാര്‍ഡിലെ എപിക് നമ്പര്‍, വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, കൂടാതെ എന്യൂമറേഷന്‍ ഫോം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉള്‍പ്പെടുന്ന വിശദമായ പട്ടികയാണ് പ്രസിദ്ധീകരിക്കുക.

ഈ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. മണ്ഡലം അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കും.

ഈ മാസം 23-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എന്യൂമറേഷന്‍ ഫോം ഒപ്പിട്ടു നല്‍കിയ മുഴുവന്‍ പേരും കരട് പട്ടികയില്‍ ഉള്‍പ്പെടും. കണ്ടെത്താനാകാത്തവരുടെ പട്ടിക ഇവര്‍ക്ക് പ്രത്യേകം നല്‍കും.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന സമയത്ത് ഹിയറിങ് ഉള്‍പ്പെടെയുള്ള തുടര്‍നടപടിക്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ പരസ്യം മാധ്യമങ്ങളില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

2002ലെയും 2025ലെയും വോട്ടര്‍ പട്ടികകളില്‍ പേരില്ലാതെ വരുന്നവരില്‍, 2002ലെ പട്ടികയില്‍ മാതാപിതാക്കളുടെ പേരും ഇല്ലാത്തവര്‍ക്ക് മാത്രമാണ് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. എന്യൂമറേഷന്‍ ഫോം വിതരണം നൂറു ശതമാനവും പൂര്‍ത്തീകരിച്ചു. 98 ശതമാനവും മാപ്പിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.