തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തന്‍ യു. കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഞായറാഴ്ചയായിട്ടും ഇന്ന് തന്നെ രത്തന്‍ കേല്‍ക്കര്‍ ഔദ്യോഗികമായി ചുമതലയേറ്റു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടുപിന്നാലെ നടന്ന ഈ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തിരികൊളുത്തിയിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചതിനുള്ള ‘ഉപകാരസ്മരണ’യാണ് ഈ നിയമനമെന്ന് ആരോപിച്ച് സിപിഎമ്മും ഇടതുമുന്നണിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബംഗാളിലേതിന് സമാനമായ രീതിയില്‍ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മില്‍ നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ നിയമനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് രാഹുല്‍ ഗാന്ധിയാണ്.
എന്നാല്‍ കേരളത്തില്‍ സ്വന്തം മുഖ്യമന്ത്രി മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഈ നിയമനം അങ്ങേയറ്റം ദുരൂഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു.
രത്തന്‍ കേല്‍ക്കറുടെ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫിന് വേണ്ടി കമ്മിഷന്‍ പക്ഷപാതപരമായി ഇടപെട്ടുവെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിവരയിടുന്നതാണ് പുതിയ നീക്കം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സീലിന് പകരം ബിജെപിയുടെ സീല്‍ കാണപ്പെട്ട സംഭവം അന്നുതന്നെ വിവാദമായിരുന്നു. കേരളത്തില്‍ നടന്നത് കോണ്‍ഗ്രസും ബിജെപിയും കമ്മിഷനും തമ്മിലുള്ള ലജ്ജയില്ലാത്ത ഒത്തുകളിയാണോ എന്ന് രാഹുല്‍ ഗാന്ധിയും എഐസിസിയും വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എസ്.ഐ.ആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്യാന്‍ കമ്മിഷന്‍ നിര്‍ബന്ധം പിടിച്ചു. യുഡിഎഫിന്റെ വോട്ടുകള്‍ കൃത്യമായി ചേര്‍ത്തുവെന്ന് ഉറപ്പാക്കിയ ശേഷം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി പ്രഖ്യാപിച്ചതിലും ഒരാഴ്ച മുന്‍പ് ആരെയും അറിയിക്കാതെ അവസാനിപ്പിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി മാത്രം അറിഞ്ഞു നല്‍കിയ സമ്മാനമാണ് ഈ പദവിയെന്നും വരും ദിവസങ്ങളില്‍ ഈ ‘ഡീലിന്റെ’ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഇടതുനേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടന്! പിണറായിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍
മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടന്! പിണറായിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍







