ഗുവാഹത്തി: അസമിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാല വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആറിനൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ നിന്ന് 10.56 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപി പ്രതിഷേധത്തിനിടെ മന്ത്രിയും യുവതിയും നേർക്കുനേർ; വർളിയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം
ബിഎല്‍ഒമാര്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തുടനീളം 61 ലക്ഷത്തിലധികം വീടുകളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ കരട് പട്ടിക തയ്യാറാക്കിയത്.അസമില്‍ ആകെ 2,52,02,775 വോട്ടര്‍മാരാണുളളത്. ഇതില്‍ നിന്നും 10,56,000 ഒഴിവാക്കപ്പെട്ടു. ഇതില്‍ ഏകദേശം 93,000 പേര് ഇപ്പോഴും ‘ഡി-വോട്ടര്‍’ പട്ടികയിലുണ്ട്. ഇവരുടെ പൗരത്വ കാര്യത്തില്‍ വിദേശി ട്രൈബ്യൂണലുകള്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ഇവര്‍ക്ക് സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ സാധിക്കില്ല
എന്നാല്‍ വിവാദങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം മറുപടി നല്കി. കമ്മീഷന്റെ പറയുന്നതനുസരിച്ച് മരിച്ചവര്‍, താമസം മാറിയവര്‍, ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ എന്നിവരെ നീക്കം ചെയ്യാനാണ് സമഗ്ര പരിശോധന നടത്തിയത്. എന്നാല്‍ അസമിലെ സങ്കീര്‍ണ്ണമായ പൗരത്വ പ്രശ്നങ്ങളാണ് കൂടുതല്‍ പേര് ഒഴിവാക്കപ്പെടാന്‍ കാരണമായത്.കരട് പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവര്‍ക്കും പുതുതായി പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇനിയും പരാതി നല്കാന് അവസരമുണ്ടെന്ന് കമ്മീഷന് പറയുന്നു
ഹ്രസ്വദൂര അഗ്നി-1 മിസൈൽ വിജയകരമായി പരീക്ഷണം നടത്തി ഇന്ത്യ ; വിക്ഷേപിച്ചത് ഒഡീഷയിൽ നിന്ന്
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം 6 ലും പേര് ഒഴിവാക്കുന്നതിനെതിരെ പരാതി നല്‍കാനോ അല്ലെങ്കില്‍ പട്ടികയിലെ അര്‍ഹമല്ലാത്ത പേരുകള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കാനേ ഫോം 7 ലും വിലാസം മാറ്റാനോ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനോ ഫോം 8 ലോ അപേക്ഷ നല്‍കണം.ഫെബ്രുവരി 7 വരെയാണ് പരാതികളും അപേക്ഷകളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും.







