സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; സ്വർണ്ണ ഇറക്കുമതി ചട്ടങ്ങളിൽ നിയന്ത്രണവുമായി കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്  രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 1,17,400 രൂപയും ഗ്രാമിന് 14,675 രൂപയുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇത്തരത്തിൽ വില കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ, സ്വർണത്തിന് ഇനിയും വില കുറഞ്ഞേക്കും. പണപ്പെരുപ്പ ഭീഷണിയും സ്വർണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

അതേ സമയം, സ്വർണ ഇറക്കുമതി ചട്ടങ്ങളിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്വാൻസ് ഓഥറൈസേഷൻ സ്കീം പ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്‍റെ അളവ് 100 കിലോയായാണ് നിയന്ത്രിച്ചി‌ട്ടുള്ളത്. നിലവിൽ 18 കാരറ്റ് വരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 12,120 രൂപയായും കുറഞ്ഞിട്ടുണ്ട്. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 290 രൂപയാണ് ഇപ്പോഴത്തെ വില.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.