ഹൈദരാബാദ്/ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ രാജ്യത്തെ സ്വര്‍ണ്ണ വിപണിയില്‍ വന്‍ വിലയിടിവ്. വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനായി അടുത്ത ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് വിപണിയില്‍ ഇടിവുണ്ടായത്. ഹൈദരാബാദില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെയാണ്, ദേശീയ താല്പര്യം മുന്‍നിര്‍ത്തി സ്വര്‍ണ്ണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
യുദ്ധം മൂലം ആഗോള വിതരണ ശൃംഖലകള്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കാനും വിദേശനാണയ ശേഖരം കരുതിവെക്കാനും ഇന്ത്യ ബാധ്യസ്ഥമാണെന്ന് മോദി പറഞ്ഞു. ‘സ്വര്‍ണ്ണ ഇറക്കുമതിക്കായി വലിയ തോതില്‍ വിദേശനാണ്യം ചെലവാകുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്ത് അടുത്ത ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങില്ലെന്ന് നമ്മള് തീരുമാനിക്കണം,’ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വര്‍ക്ക് ഫ്രം ഹോം രീതികള്‍ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തി. ഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 1,51,920 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ചെന്നൈയില്‍ 1,53,357 രൂപയും മുംബൈയില്‍ 1,52,077 രൂപയുമാണ് വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണ്ണ വിലയില്‍ 1.84 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാഹ സീസണുകളിലും ഉത്സവ വേളകളിലും സ്വര്‍ണ്ണത്തിന് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടാറുള്ളത്. സ്വര്‍ണ്ണം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ ഇറക്കുമതി ബില്‍ വര്‍ദ്ധിപ്പിക്കുകയും ഡോളര്‍ പുറത്തേക്ക് ഒഴുകാന്‍ കാരണമാവുകയും ചെയ്യുന്നു. യുദ്ധ സാഹചര്യത്തില്‍ ഇന്ധന വില വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശനാണ്യം സുരക്ഷിതമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്വര്‍ണ്ണത്തിന് വില കുറഞ്ഞെങ്കിലും വെള്ളി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് 2,62,557 രൂപയാണ് വെള്ളിയുടെ ഇന്നത്തെ നിരക്ക്. എംസിഎക്സ് (ങഇത) ഫ്യൂച്ചേഴ്സിലും സ്വര്‍ണ്ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും പലിശ നിരക്കുകളിലെ വ്യത്യാസവും ആഗോള സാമ്പത്തിക സ്ഥിതിയും വരും ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം വരും ദിവസങ്ങളില്‍ വിപണിയില്‍ എങ്ങനെയുള്ള ആഘാതം ഉണ്ടാക്കുമെന്ന് ജ്വല്ലറി വ്യാപാരികളും ഉറ്റുനോക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ മഴ സജീവമാകുന്നു ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്





