ഇന്ധന നികുതി കുറച്ചു; എക്സൈസ് ഡ്യൂട്ടിയിൽ 10 രൂപ വരെ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം.

ന്യൂ ഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തിരുവയിൽ പത്തു രൂപവരെ കുറവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി ലിറ്ററിന് മൂന്ന് രൂപയായും ഡീസലിന്മേലുള്ള നികുതി പൂജ്യമായും കുറഞ്ഞിരിക്കുകയാണ്. 

എന്നാൽ ഈ വലിയ നികുതിയിളവ് സാധാരണക്കാരിലേക്ക് നേരിട്ടെത്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിലവിൽ എണ്ണക്കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടം നികത്താനായി ഈ നികുതിയിളവ് ഉപയോഗപ്പെടുത്താനാണ് സാധ്യത. 

നിലവിൽ ഒരു ലിറ്റർ ഇന്ധനത്തിന് ഏകദേശം 48.8 രൂപയോളം നഷ്ടത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വിൽപന നടത്തുന്നത്. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ബ്രെന്റ് ക്രൂഡ് വില വീണ്ടും നൂറ് ഡോളറിന് മുകളിലെത്തിയതാണ് ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ മാസം 70 ഡോളറിലായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 122 ഡോളറിലേക്ക് എത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ഈ അസ്ഥിരത മൂലം കേന്ദ്രത്തിന്റെ നികുതിയിളവ് പമ്പുകളിൽ പ്രതിഫലിക്കാനുള്ള സാധ്യത കുറവാണെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.