ഉദയനിധി സ്റ്റാലിന് തിരിച്ചടി! സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി


ചെന്നൈ : തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മം ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ ആഹ്വാനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍.ദ്രാവിഡ കഴകവും ഡിഎംകെയും നൂറ് വര്‍ഷമായി ഹിന്ദുമതത്തിനെതിരെ ആക്രമണം നടത്തുന്നുണ്ടെന്നും ഉദയനിധി ആ പ്രത്യയശാസ്ത്ര പരമ്പരയുടെ ഭാഗമാണെന്നും കോടതി പറഞ്ഞു.വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്നത് ഖേദകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. സനാതന ധര്‍മ്മം കൊതുകും മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനെ എതിര്‍ക്കുകയല്ല, മറിച്ച് തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധിയുടെ പ്രസംഗം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.