മുംബൈ: നോണ്‍പ്രോഫിറ്റബിള്‍ സര്‍ക്കാര്‍ ഇതര എന്‍ജിഒ സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ . മൂന്ന് വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത എന്‍.ജി.ഒകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 2021 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തനം നിലച്ച സംഘടനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചത്. 2010ലെ എഫ്.സി.ആര്.എ (വിദേശ സംഭാവന നിയമ പ്രകാരം) റജിസ്ട്രേഷന് റദ്ദാക്കാതിരിക്കണമെങ്കില്‍ വ്യക്തമായ കാരണം കാണിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; സ്വർണ്ണ ഇറക്കുമതി ചട്ടങ്ങളിൽ നിയന്ത്രണവുമായി കേന്ദ്രം
എന്‍.ജി.ഒകള്‍ക്കും സാമൂഹിക പ്രവര്‍ത്തകരും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമമാണ് എഫ്.സി.ആര്.എ. 2020ല്‍ ഈ നിയമം സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. എഫ്.സി.ആര്.എ റജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയാല്‍ എന്‍.ജി.ഒകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കാന്‍ സാധിക്കില്ല. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനവും ലക്ഷ്യവും താല്പര്യങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥലവും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരുകയാണ്.
വിദേശത്തുനിന്ന് ലഭിച്ച സംഭാവന കൃത്യമായി വിനിയോഗിക്കാതിരുന്നാല്‍ ഇതിനെക്കുറിച്ച് 21 ദിവസത്തിനകം രേഖകള്‍ സഹിതം വിശദീകരണം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കില്‍ സംഘടനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഊബർ ടാക്സി പോലെ ഇനി വീട്ടുജോലിക്കാരും വിരൽത്തുമ്പിൽ; മണിക്കൂറിന് 99 രൂപ നിരക്കിൽ സേവനം; ആദ്യം മെട്രോ നഗരങ്ങളിൽ ; ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ എന്ന പുത്തൻ സ്റ്റാർട്ടപ്പ്





