കൊച്ചി: വയർലെസ് മീഡിയ പുറത്തു വിട്ട വസ്തുത ശരിവച്ച് മറ്റ് മാധ്യമങ്ങളും. വി.ഡി. സതീശനെതിരായ പുനര്‍ജനി കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വന്‍ വൈരുദ്ധ്യമെന്ന് തെളിഞ്ഞു. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് പണം പിരിച്ചതില്‍ അഴിമതി നിരോധന നിയമപ്രകാരം വി.ഡി. സതീശനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് വിജിലന്‍സിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പദ്ധതിക്കായി സമാഹരിച്ച തുക സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും പകരം മണപ്പാട്ട് ഫൗണ്ടേഷന് എന്ന എന്‍.ജി.ഒയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ സതീശന് വിജിലന്‍സ് എസ് പി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് നേരത്തെ വയര്‍ലസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖയും പുറത്തു വന്നു. ആന്റണി രാജുവിന്റെ ജട്ടി കേസ് ചര്‍ച്ചയാകാതെ ഇരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമായിരുന്നു വിഡി സതീശനെതിരെ പൊടുന്നനെ ഉയര്‍ന്ന അഴിമതി വാര്‍ത്ത. മന്ത്രി കെ രാജീവും സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും പോലും ഈ വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചതുമില്ല.
ബിരുദ പരീക്ഷയിൽ തോറ്റാലും പിജി പഠിക്കാം; ബിരുദം തോറ്റയാൾക്ക് എം.എഫ്.എ നൽകി കാലടി സംസ്കൃത സർവ്വകലാശാല
യുകെയില്‍ നിന്ന് സമാഹരിച്ച ഏകദേശം 19.95 ലക്ഷം രൂപ ഈ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് വ്യക്തമായതോടെ, അഴിമതി ആരോപണത്തിന് നിയമപരമായി നിലനില്പ്പില്ലെന്ന വാദത്തിന് ബലമേറുന്നതാണ് ഇത്. കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചത് എഫ്.സി.ആര്.എ (FCRA) നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. സംസ്ഥാന ഏജന്‍സിയായ വിജിലന്‍സിന് വിദേശ ഫണ്ട് ഇടപാടുകള്‍ അന്വേഷിക്കാന്‍ അധികാരമില്ലാത്തതിനാലാണ് ഈ നീക്കം വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത നല്‍കിയത്. ഇത് സര്‍ക്കാരിന്റെ അതൃപ്തിയുണ്ടാകാതിരിക്കാന് വേണ്ടി മാത്രമായിരുന്നു. എന്നാല്‍ വ്യക്തിപരമായി പണം കൈപ്പറ്റിയിട്ടില്ലെന്ന കണ്ടെത്തല്‍ സതീശന് രാഷ്ട്രീയമായി വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ കുടുക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ നിലപാട്.
പറവൂരിലെ പുനര്‍ജനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് വയര്‍ലസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണത്തിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തുവെന്നത് വസ്തുതയാണെങ്കിലും ആ റിപ്പോര്‍ട്ട് നിയമവകുപ്പ് തള്ളുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കാത്തതിനാല്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ വിലയിരുത്തല്‍. ഇതുകൊണ്ടു തന്നെ സിബിഐ അന്വേഷണം ഉണ്ടാകില്ല. ഇതുകൊണ്ട് തന്നെയാണ് ഒരു വര്‍ഷമായിട്ടും ഈ ശുപാര്‍ശ സിബിഐയ്ക്ക് പിണറായി സര്‍ക്കാര്‍ കൈമാറാത്തത്. ഇതാണ് ഇപ്പോള്‍ വാര്‍ത്തയായത്.

വിദേശ പണപ്പിരിവിനായി സതീശന് കേന്ദ്ര സര്‍ക്കാരിന്റെയോ വിദേശ മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രളയബാധിതര്‍ക്കായി വിദേശത്തുപോയി പണം പിരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് 2020 ഒക്ടോബറില്‍ വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സതീശന് പണപ്പിരിവിന് ആഹ്വാനം ചെയ്തത് മണപ്പാട് ഗ്രൂപ്പിന്റെ പദ്ധതിക്ക് വേണ്ടിയായിരുന്നു എന്നതാണ് അദ്ദേഹത്തിന് ആശ്വാസമാകുന്നത്. മണപ്പാട് ഗ്രൂപ്പിന് വിദേശനാണ്യം സ്വീകരിക്കാനുള്ള നിയമപരമായ അനുമതിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയല്ല, മറിച്ച് ഒരു സ്വകാര്യ ഏജന്‍സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാകാതെ നിയമപരമായാണ് മണപ്പാട് ഗ്രൂപ്പ് പണം എത്തിച്ചത് എന്നതിനാല്‍ സതീശനെതിരെ കേസെടുക്കാനാവില്ലെന്നാണ് നിഗമനം.
പ്രമുഖ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മണപ്പാട് ഗ്രൂപ്പാണ് പുനര്‍ജനി പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ സതീശനെ സഹായിച്ചത്. ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വി.ഡി. സതീശന് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കും ഫണ്ട് ക്രോഡീകരണത്തിനും ഈ ഗ്രൂപ്പ് സൗകര്യമൊരുക്കിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് എം.എല്‍.എ പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം. എന്നാല്‍ താന്‍ നേരിട്ട് പണം പിരിച്ചിട്ടില്ലെന്നും മണപ്പാട് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതര്‍ക്ക് നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണുണ്ടായതെന്നുമുള്ള സതീശന്റെ വിശദീകരണം വിജിലന്‍സും ശരിവെച്ചിട്ടുണ്ട്.
ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ വെച്ച് 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന സതീശന്റെ വീഡിയോ പുറത്തുവന്നിരുന്നെങ്കിലും അത് മണപ്പാട് ഗ്രൂപ്പിന്റെ സംരംഭത്തിന് വേണ്ടിയായതിനാല്‍ കുറ്റകരമല്ലെന്ന് വിജിലന്‍സ് എസ്.പി തന്നെ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള് കണക്കിലെടുത്താണ് വിജിലന്‍സ് ഡയറക്ടര്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ ശുപാര്‍ശ നിയമവകുപ്പ് തള്ളുകയും വിജിലന്‍സ് കേസെടുക്കാതിരിക്കുകയും ചെയ്തതോടെ സതീശനെതിരായ നീക്കങ്ങള്‍ അപ്രസക്തമായിരിക്കുകയാണ്.
സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ചു നല്കിയ വീടുകള്‍ക്ക് മുന്നില്‍ പുനര്‍ജനി പദ്ധതിയുടെ ബോര്‍ഡ് സ്ഥാപിച്ച് എം.എല്‍.എ അവകാശവാദം ഉന്നയിക്കുകയാണെന്ന സി.പി.എം ആരോപണവും ഇതോടെ നിയമപരമായി നിലനില്‍ക്കാത്ത അവസ്ഥയിലായി. പുനര്‍ജനി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പല വീടുകളും മണപ്പാട് ഫൗണ്ടേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരിട്ട് സ്പോണ്സര് ചെയ്തവയാണ്. എന്നാല്‍ ഇത് എം.എല്‍.എയുടെ വ്യക്തിപരമായ നേട്ടമായി ചിത്രീകരിച്ചുവെന്നാണ് മറ്റൊരു വിമര്‍ശനം. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മണപ്പാട് ഗ്രൂപ്പ് വഴി നടന്ന പണമിടപാടുകളും സ്പോണ്‍സര്‍ഷിപ്പ് രേഖകളും പരിശോധിച്ചു.
മറുവാദം താന്‍ പണം നേരിട്ട് പിരിച്ചിട്ടില്ലെന്നും മണപ്പാട് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതര്‍ക്ക് നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്കുകയാണുണ്ടായതെന്നുമാണ് വി.ഡി. സതീശന്റെ വിശദീകരണവും എത്തി. വിദേശ മലയാളികളുടെയും വ്യവസായികളുടെയും സഹായം ഏകോപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഇല്ലെന്നും വിഡി വിശദീകരിച്ചിരുന്നു. ഇതാണ് വിജിലന്‍സിന്റേയും നിഗമനം. എന്നാല്‍ വിദേശ രാജ്യങ്ങളിലെ പങ്കുള്ളതിനാല്‍ സിബിഐ അന്വേഷണം നടത്താമെന്ന ശുപാര്‍ശയായിരുന്നു യോഗേഷ് ഗുപ്ത നല്‍കിത്. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്തയാക്കിയത്. ഒരു കൊല്ലം മുമ്പുള്ള ഈ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയെന്ന വസ്തുതയാണ് വയര്‍ലസ് മീഡിയയുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.


ശബരിമലയില്‍ കൈയറ്റത്തിന് പിന്നാലെ ‘കൈയില്ലാത്ത’ ദ്വാരപാലകന്; തന്ത്രി കടുത്ത അതൃപ്തിയില്‍; പാളികള്‍ ഇളക്കിമാറ്റിയതില്‍ ദേവകോപം ഭയന്ന് സന്നിധാനം; പുതിയ ശില്‍പ്പത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്





