വി.ഡി സതീശനെ കുടുക്കാന്‍ വിജിലന്‍സ്! പുനര്‍ജനി പദ്ധതിയുടെ പണം പോയത് മണപ്പാട്ട് ഫൗണ്ടേഷന്റെ പ്രത്യേക അക്കൗണ്ടിലേക്കോ? വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘പുനര്‍ജനി’ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കേസില്‍ വി.ഡി. സതീശനെതിരെയും മണപ്പാട്ട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പുനര്‍ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് കണ്ടെത്തി.2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ട് വഴി 1.27 കോടി രൂപ (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.22 കോടി) സമാഹരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ (FCRA) അക്കൗണ്ട് വഴിയും കറന്റ് അക്കൗണ്ട് വഴിയും പണം സ്വരൂപിച്ചിട്ടുണ്ട്.വി.ഡി. സതീശന്‍ യുകെയിലേക്ക് പോയത് ഒമാന്‍ എയര്‍വേയ്സിന്റെ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണെന്നും ഇത് തരപ്പെടുത്തിയത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലന്‍സ് ആരോപിക്കുന്നു. ഈ ടിക്കറ്റിന്റെ നികുതി അടച്ചതും ഫൗണ്ടേഷനാണ്.

സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റ് ചെലവുകളും വഹിച്ചത് ഫൗണ്ടേഷനാണെന്ന് സിഇഒ അമീര്‍ അഹമ്മദ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.പണം സ്വരൂപിച്ച യുകെയിലെ ‘മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും’ മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ ഔദ്യോഗികമായ ധാരണാപത്രം  ഒപ്പുവെച്ചിട്ടില്ലെന്നത് വീഴ്ചയായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന് കൈമാറിയിരുന്നു. ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ട് വന്നതില്‍ ദുരൂഹതയുണ്ടെന്നാണ് മണപ്പാട്ട് ശുപാര്‍ശയോട് സിഇഒ അമീര്‍ അഹമ്മദ് പ്രതികരിച്ചത്

1993 മുതല്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് മണപ്പാട്ട് ഫൗണ്ടേഷന്‍. എഫ്.സി.ആര്‍.എ അക്കൗണ്ട് 2023-ല്‍ പുതുക്കിയതാണ്. എന്തെങ്കിലും നിയമലംഘനം ഉണ്ടായിരുന്നെങ്കില്‍ അക്കൗണ്ട് പുതുക്കാന്‍ കഴിയില്ലായിരുന്നു.സിബിഐ അന്വേഷണം വന്നാല്‍ പൂര്‍ണ്ണമായും സഹകരിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അത് നടക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്നും വീടുകളും ഉപകരണങ്ങളും ഡോണര്‍മാര്‍ നേരിട്ടാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.