കുതിക്കുന്ന സ്വര്‍ണ്ണ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ ആനുകൂല്യം; ഫെബ്രുവരി 1 ലെ ബഡ്ജറ്റില്‍ നിര്‍ണ്ണായകം നിര്‍ദ്ദേശങ്ങളുണ്ടായേക്കും

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ നികുതി ഘടനയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍, ജി.എസ്.ടി കുറയ്ക്കണമെന്നും ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ സ്വര്‍ണ്ണത്തിന് 3 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. വിലക്കയറ്റം റീട്ടെയില്‍ വിപണിയെ തളര്‍ത്തുന്നതിനാല്‍ ഇത് 1.5 ശതമാനമായി കുറയ്ക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നികുതി കുറയുന്നത് ആഭരണ വിപണിക്ക് വലിയ ആശ്വാസമാകുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ആഭരണമായി സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ ഗോള്‍ഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ , സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ നികുതി പരിഷ്‌കരണം വേണമെന്നാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആവശ്യം. ഇതിനായുള്ള അധിക ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.

ഇറക്കുമതി കുറയ്ക്കുന്നതിനായി വീടുകളില്‍ ഇരിക്കുന്ന സ്വര്‍ണ്ണം റീസൈക്കിള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പുതിയ സ്വര്‍ണ്ണ നയം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.