ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളിലൊന്നായ ആപ്പിള്‍ പേ വൈകാതെ ഇന്ത്യയിലെത്തിയേക്കും. ഇതിനായി ആപ്പിള്‍ കമ്പനി മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയ പ്രമുഖ കാര്‍ഡ് നെറ്റ്വര്‍ക്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.
വിദേശ രാജ്യങ്ങളിലേതിന് സമാനമായി, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ആപ്പിള്‍ വാലറ്റുമായി ബന്ധിപ്പിച്ചാകും ഇത് പ്രവര്‍ത്തിക്കുക. ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവ ഉപയോഗിച്ച് സ്റ്റോറുകളില്‍ പണമടയ്ക്കാന്‍ ഇതുവഴി സാധിക്കും.
ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ക്ക് വലിയ പ്രചാരമുണ്ടെങ്കിലും, സാങ്കേതികമായ ചില വെല്ലുവിളികള്‍ കാരണം ആദ്യഘട്ടത്തില്‍ ആപ്പിള്‍ പേയില്‍ യുപിഐ സംവിധാനം ഉള്‍പ്പെടുത്തിയേക്കില്ല.
പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയപരിധി അവസാനിക്കുന്നു; ഡിസംബര്‍ 31-നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും
ഇന്ത്യയില്‍ യുപിഐ സേവനങ്ങള്‍ നല്കണമെങ്കില് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് ആവശ്യമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയ്ക്ക് സമാനമായ സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങള്‍ ആപ്പിളിന് ആവശ്യമായി വരും.
ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ ഔദ്യോഗിക ലൈസന്‍സിനായി ആപ്പിള്‍ ഇതിനകം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ 89 രാജ്യങ്ങളില്‍ ആപ്പിള്‍ പേ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.


ആധാർ ഉള്ളവർ ശ്രദ്ധിക്കുക! ആധാർ തിരുത്തലുകളിൽ നിയന്ത്രണം , പേരും ജനനത്തീയതിയും ഇനി തോന്നിയ പോലെ മാറ്റാനാവില്ല; പുതിയ നിയമത്തിൽ എന്തെല്ലാമെന്നറിയാം





