മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ദിലീപ് അതിജീവിതയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണത്തിനുള്ളത് വാക്കാലുള്ള മൊഴി; മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തിലുണ്ടായ മാറ്റം തെളിവു മൂല്യം കുറയ്ക്കില്ല; ദിലീപ് രക്ഷപ്പെട്ടത് എന്തുകൊണ്ട്?

കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രതികാരമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അതിജീവിത മഞ്ജു വാര്യരെ അറിയിച്ചതിനുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണ എന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വാദത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ തിരുവനന്തപുരം മേയറാകും; ബിജെപി ആദ്യ വനിതാ മേയര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ; മോദി ഇനി വരുമ്പോള്‍ തലസ്ഥാനത്തെ നയിക്കുക ‘ശാസ്തമംഗലത്തെ താരം’

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറും ഡിജിപി റാങ്കിലെത്തിയ ആദ്യ ഐപിഎസുകാരിയുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറാകും. ഈ നിര്‍ണായക തീരുമാനത്തോട് ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കും. മേയര്‍ പദവിയിലേക്ക് ശ്രീലേഖ എത്തുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് കുറിക്കപ്പെടുക. ബിജെപിയുടെ ആദ്യ വനിതാ മേയറായാണ് അവര്‍ തലസ്ഥാനത്തെ നയിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ്

പാലായില്‍ ബിനു പുളിക്കക്കണ്ടം ‘നിര്‍ണായകം’; നഗരസഭാ ഭരണം ആര്‍ക്ക്? യുഡിഎഫ് തന്ത്രം ഫലിച്ചു; എല്‍ഡിഎഫ് പ്രതിരോധത്തില്‍; മായാ രാഹുല്‍ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും; മാണിയുടെ കോട്ടയില്‍ വീണ്ടും ട്വിസ്റ്റ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ പാലാ നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വിജയം ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മാറി. കഴിഞ്ഞ തവണ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു എന്നിവരുടെ വിജയം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫ്, ബിനു പുളിക്കക്കണ്ടം പക്ഷത്തിന് പിന്തുണ നല്‍കിയിരുന്നു. പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ വിജയിച്ച മൂന്ന് സ്വതന്ത്രര്‍ യുഡിഎഫിനെ