ജയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന വാസു; ‘പോറ്റിയെ കേറ്റിയെ’ പാട്ടിന് രണ്ടാം ഭാഗം വരുന്നു

മലപ്പുറം: ‘പോറ്റിയെ കേറ്റിയെ, സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന ഗാനം കേരളത്തില്‍ ഇപ്പോള്‍ ഒരു വലിയ ഹിറ്റാണ്. ഈ പാട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം നേടാന്‍ സഹായകമായെന്നും വിലയിരുത്തലുകളുണ്ട്. എന്നാല്‍, ഈ ഗാനം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി ഉണ്ടാക്കിയതായിരുന്നില്ല. മലപ്പുറം സ്വദേശികളായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ച ഒരു വിഷയം ഗാനമായി അവതരിപ്പിക്കുകയായിരുന്നു എന്ന് രചയിതാവ് ജി.പി. ചാലപ്പുറം

ഗവർണറും മുഖ്യമന്ത്രിയും കൈകോർത്തു; പിന്നിൽ അപ്രതീക്ഷിത ‘ഡൽഹി ഡീൽ’!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ സമവായം പുറത്ത്. ഇനി അറിയേണ്ടത് സുപ്രീംകോടതിയുടെ നിലപാടും. ഡോ. സിസാ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസി ആക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായത് കഴിഞ്ഞ ദിവസമാണ്. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന കടുംപിടിത്തം മുഖ്യമന്ത്രി ഒഴിവാക്കി. സിപിഎമ്മിന്റെ തദ്ദേശ തോല്‍വിക്ക്

ചലച്ചിത്ര മേളയിൽ നിയമക്കുരുക്ക്: കേന്ദ്രാനുമതിയില്ലാത്ത ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരിക്കെ മേളയുടെ പരിസരത്ത് പോലുമില്ലാത്തത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നു. അതിഥി എന്ന നിലയില്‍ വന്ന് മടങ്ങാന്‍ മാത്രം തിരക്കുള്ള ഒരാളെ ഡമ്മി പോലെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുത്തിയത് സര്‍ക്കാരിന്റെ ഗൗരവമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് വിമര്‍ശനം ഉയരുകയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) മുപ്പതാം എഡിഷനില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ഇല്ലാത്ത ഒരവസ്ഥ ആദ്യമാണ്. ഇത്തരം വിഷയങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ട ചെയര്‍മാന്‍

തോൽവി മറന്ന് ആഘോഷം; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ താരമായി ഭാവന!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന എത്തുമെന്ന വയര്‍ലസ് എക്‌സ്‌ക്ലൂസീവിന് സ്ഥിരീകരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചതോടെയാണ് വയര്‍ലസ് എക്‌സ്‌ക്ലൂസീവിലെ വസ്തുത സ്ഥിരീകരിക്കപ്പെട്ടത്. മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 22-ന്

രേഖകളില്ലാത്ത സ്വർണ്ണപ്പൂശൽ: ശബരിമല കേസിൽ സർക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ, 1998-ല്‍ വിജയ് മല്യ നടത്തിയ സ്വര്‍ണ്ണപൂശലുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുന്നു. ശ്രീകോവില്‍ കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതിന് രേഖകളില്ലെന്ന വാസുവിന്റെ വാദമാണ് ഈ പഴയ സംഭവത്തിന് വീണ്ടും പ്രസക്തി നല്‍കിയിരിക്കുന്നത്. ഇതേസമയം, സ്വര്‍ണം പൂശിയത് സ്ഥിരീകരിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോ (എസ്‌ഐടി) കഴിഞ്ഞില്ലെന്ന് കോടതിക്ക്

നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം; പതിനാറാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ സിനിമയിലാകെ തിളക്കം; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന കിസ്മസ്-പുതുവല്‍സര വിരുന്നില്‍ക്ക് നടി ഭാവനയ്ക്കും ക്ഷണം; ശ്രദ്ധാകേന്ദ്രമാകാന്‍ നടി തിരുവനന്തപുരത്ത് എത്തുമോ? കേരളത്തിന്റെ ശ്രദ്ധ ഭാവന വരുമോ എന്ന ചോദ്യത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവല്‍സര വിരുന്നിലെ ശ്രദ്ധാകേന്ദ്രമായി നടി ഭാവന മാറുമോ? നടിയേയും വിരുന്നിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചു. നടിയുടെ താമസം തിരുവനന്തപുരത്തല്ല. ഈ സാഹചര്യത്തില്‍ വിരുന്നിന് ഭാവന എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. മുമ്പ് ചലച്ചിത്ര അക്കാഡമിയുടെ മുഖ്യാതിഥിയായി ഭാവനയെ പിണറായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. അന്ന് ഭാവന വന്നിരുന്നു. സര്‍ക്കാരിന് അത് പ്രതിച്ഛായ നേട്ടവുമായി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ക്രിസ്മസ്-പതുവല്‍സര ആഘോഷത്തിലേക്കും ഭാവനയെ ക്ഷണിക്കുന്നത്. ഡിസബംര്‍ 16 അതായത് ഇന്നുച്ചയ്ക്കാണ്

വോട്ടര്‍ പട്ടികയിലെ അതീവ പുനഃപരിശോധന വിവരങ്ങള്‍ നാളെ മുതല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഈ മാസം 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും

.തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ അതീവ പുനഃപരിശോധനയില്‍ (എസ്‌ഐആര്‍) കണ്ടെത്താനാകാത്തവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ceo.kerala.gov.in ല്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഓരോ വാര്‍ഡിലെയും പട്ടിക പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡിലെ എപിക് നമ്പര്‍, വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, കൂടാതെ എന്യൂമറേഷന്‍ ഫോം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉള്‍പ്പെടുന്ന വിശദമായ

IFFK പ്രതിസന്ധി: 19 സിനിമകളുടെ പ്രദർശനം നിഷേധിച്ചു; ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ ഉൾപ്പെടെ റദ്ദാക്കി; കേന്ദ്രം അട്ടിമറിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) നിലവില്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആകെ 19 സിനിമകളുടെ പ്രദര്‍ശനം റദ്ദാക്കി. ഇതോടെ ചലച്ചിത്രമേളയുടെ ഇന്നത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്ന പല പ്രധാന സിനിമകളുടെയും പ്രദര്‍ശനം മുടങ്ങുകയും മേളയുടെ നടത്തിപ്പ് താളം തെറ്റുകയും ചെയ്തു. ഈ വര്‍ഷം ഫെസ്റ്റിവല്‍ ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സെര്‍ജി ഐസന്‍സ്റ്റീന്റെ ലോകപ്രശസ്ത ചലച്ചിത്രമായ ‘ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനമാണ്

സിനിമാ നടനായ SI ശിവദാസിന് എട്ടിന്റെ പണി: മദ്യപിച്ച് അപകടം; എടയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ് സിറ്റി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ വിശദ അന്വേഷണം വരും. കേസെടുത്തിട്ടുണ്ട്. സര്‍വ്വീസ് നടപടിയും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂര്‍ എടയന്നൂരിലാണ് സംഭവം. മട്ടന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാര്‍ കലുങ്കില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ടു. അതിന് ശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഈ കാറിന്റെ ഡ്രൈവര്‍ പരിശോധിച്ചപ്പോഴാണ് ശിവദാസന്‍ മദ്യപിച്ചതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പാലീസെത്തി ശിവദാസനെതിരെ

പി.ടി. കുഞ്ഞുമുഹമ്മദ് പീഡന പരാതി: വഴിത്തിരിവ്; രഹസ്യമൊഴി രേഖപ്പെടുത്തി, ജാമ്യം ലഭിക്കുമോ?

തിരുവനന്തപുരം: മുന്‍ എം.എല്‍.എ.യും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സംവിധായികയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനായി കന്റോണ്‍മെന്റ് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പി.ടി. കുഞ്ഞുമുഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ (ഡിസംബര്‍ 17-ന്) പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഈ അവസരത്തില്‍ കോടതിയില്‍ സമര്‍പ്പിക്കും. പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ ഹോട്ടലിലെ