തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന എത്തുമെന്ന വയര്‍ലസ് എക്സ്ക്ലൂസീവിന് സ്ഥിരീകരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചതോടെയാണ് വയര്‍ലസ് എക്സ്ക്ലൂസീവിലെ വസ്തുത സ്ഥിരീകരിക്കപ്പെട്ടത്.
മതനേതാക്കള്‍, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 22-ന് ലോക്ഭവനിലെ വിരുന്ന് നടക്കും. 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവന പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖിനും സംവിധായകന് അനുരാഗ് കശ്യപിനും ഒപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്. വലിയ കൈയ്യടികളും കിട്ടി. അന്ന് ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന വിവരം രഹസ്യമായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് ഭാവനയുടെ വരവ് പുറത്തായത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് അന്ന് ക്ഷണിച്ചത്. ഇന്നും ഭാവനയെ ക്ഷണിച്ചത് സര്‍ക്കാര്‍ പുറത്തു പറഞ്ഞിരുന്നില്ല. ഈ വാര്‍ത്ത വയര്‍ലസ് എക്സ്ക്ലൂസീവായി നല്കി. ഭാവന ചടങ്ങിലേക്ക് എത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമുണ്ടെന്ന് പറയുക കൂടിയാണ് ഭാവന. തദ്ദേശത്തിലെ തോല്‍വിക്ക് പിന്നാലെ ചടങ്ങിലേക്ക് ഭാവനയെ വിളിച്ചതും പൊതു സമൂഹത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത കൂട്ടാനാണ്.
കുഴല്‍നാടന്റെ ഓഡിയോ എഐ നിര്‍മ്മിതമോ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉറപ്പില്ല; പരാതിയില്ലാതെ മന്ത്രിമാരും; ദുരൂഹത തുടരുന്നു; പ്രളയം അഴിമതി നിര്‍മ്മിതിയോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവല്‍സര വിരുന്നിലെ ശ്രദ്ധാകേന്ദ്രമായി നടി ഭാവന മാറി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ക്രിസ്മസ്-പതുവല്‍സര ആഘോഷത്തിലാണ് ഭാവന ചര്‍ച്ച കേന്ദ്രമായത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലായിരുന്നു വിരുന്ന്. ഈ വിരുന്നിലേക്കാണ് ഭാവനയെ ക്ഷണിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള് എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയത്. അതിന് ശേഷം ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന വെളിപ്പെടുത്തിയിരുന്നു.
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന് എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ അഭിനയത്തിന്റെ തുടക്കം. ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ എന്നിവരുടേയും നായികയായി.
2003ല്‍ വിജയമായിരുന്ന സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങളിലും ഭാവന നായികയായി. 2004-ലെ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവയായിരുന്നു സിനിമകള്‍. 2005 ല്‍ ദൈവനാമത്തില്‍, നരന് എന്നിവ ഭാവനക്ക് ലഭിച്ചു. ദൈവനാമത്തില്‍ എന്ന സിനിമയിലെ അഭിനയിച്ചതിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006ല്‍ ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയില്‍ അഭിനയിച്ചു.
തമിഴില്‍ ഭാവനയുടെ ആദ്യ സിനിമ കൂടല്‍ നഗര്‍. ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ. ഇതു തമിഴില്‍ വിജയിച്ചു. ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഭാവനക്ക് ലഭിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and oscial media networks (Instagram, Facebook, X, etc.) and other public osurces on the internet.


ആരാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി? ചര്‍ച്ച പുതിയ തലത്തിലേക്ക്; സുധാകരന് ഹൈക്കമാന്‍ഡിന് മുന്നില്‍; വി.ഡി. സതീശന് അതൃപ്തിയില്‍; ചെന്നിത്തലയ്ക്ക് പിന്തുണയുമായി കെ.സിയും





