തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവല്‍സര വിരുന്നിലെ ശ്രദ്ധാകേന്ദ്രമായി നടി ഭാവന മാറുമോ? നടിയേയും വിരുന്നിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചു. നടിയുടെ താമസം തിരുവനന്തപുരത്തല്ല. ഈ സാഹചര്യത്തില്‍ വിരുന്നിന് ഭാവന എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. മുമ്പ് ചലച്ചിത്ര അക്കാഡമിയുടെ മുഖ്യാതിഥിയായി ഭാവനയെ പിണറായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. അന്ന് ഭാവന വന്നിരുന്നു. സര്‍ക്കാരിന് അത് പ്രതിച്ഛായ നേട്ടവുമായി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ക്രിസ്മസ്-പതുവല്‍സര ആഘോഷത്തിലേക്കും ഭാവനയെ ക്ഷണിക്കുന്നത്.
ഡിസബംര്‍ 16 അതായത് ഇന്നുച്ചയ്ക്കാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവല്‍സര വിരുന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് വിരുന്ന്. ഈ വിരുന്നിലേക്കാണ് ഭാവനയെ ക്ഷണിച്ചിരിക്കുന്നത്. ഭാവനയെ കൂടാതെ മറ്റ് ചില സിനിമാക്കാരേയും ക്ഷണിച്ചിട്ടുണ്ട്. മത നേതാക്കള്‍, സാമൂഹ്യ -സാംസ്കാരിക പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കാണ് വിരുന്നില്‍ ക്ഷണമുള്ളത്. ഗവര്‍ണര്‍ അര്‍ലേക്കര്‍ ഗോവയിലായതിനാല്‍ പങ്കെടുക്കില്ല. 22ന് ലോക്ഭവനില്‍ ഗവര്‍ണര്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും സൂചനയുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള് എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയത്. അതിന് ശേഷം ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന വെളിപ്പെടുത്തിയിരുന്നു.
ഒഡീഷയിൽ കഞ്ചാവ് കൃഷിയും ഹാഷ് ഓയിൽ നിർമ്മാണവും; നാല് തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന് എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ അഭിനയത്തിന്റെ തുടക്കം. ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ എന്നിവരുടേയും നായികയായി.
2003ല്‍ വിജയമായിരുന്ന സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങളിലും ഭാവന നായികയായി. 2004-ലെ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവയായിരുന്നു സിനിമകള്‍. 2005 ല്‍ ദൈവനാമത്തില്‍, നരന് എന്നിവ ഭാവനക്ക് ലഭിച്ചു. ദൈവനാമത്തില്‍ എന്ന സിനിമയിലെ അഭിനയിച്ചതിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006ല്‍ ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയില്‍ അഭിനയിച്ചു.
തമിഴില്‍ ഭാവനയുടെ ആദ്യ സിനിമ കൂടല്‍ നഗര്‍. ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ. ഇതു തമിഴില്‍ വിജയിച്ചു. ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഭാവനക്ക് ലഭിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസായാലും സഖാക്കളുടെ അടി കൊണ്ടോളണം; അടിച്ചവര്‍ക്ക് ജാമ്യമുള്ള കേസ്; അടികൊണ്ട പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ്! ഇതാണ് ‘ഇന്നത്തെ’ കേരള പോലീസ്; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് പോലീസുകാരനോടുള്ള കൊടും നീതി നിഷേധം; എല്ലാം രാഷ്ട്രീയം നിശ്ചയിക്കുമ്പോള്‍





