ഗവര്‍ണറുടെ ചായസത്കാരത്തില്‍ തിരുവനന്തപുരം കൗണ്‍സിലര്‍മാര്‍, ശ്രീലേഖ കടുത്ത അതൃപ്തിയിലോ ? ഗവര്‍ണറുടെ പരിപാടിയിലും പങ്കെടുത്തില്ല

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ കൗണ്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒരുക്കിയ ചായസല്‍ക്കാരം ഒരുക്കി. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലോക് ഭവനില്‍ നടന്ന വിരുന്നില്‍ ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.

ബി.ജെ.പിയിലെ പ്രമുഖ കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ വിരുന്നില്‍ പങ്കെടുത്തില്ല.മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മേയര്‍ സ്ഥാനത്തേക്ക് തന്നെ വാഗ്ദാനം നല്‍കിയാണ് പാര്‍ട്ടി മത്സരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അവര്‍ പരസ്യമായി തുറന്നടിച്ചിരുന്നു.സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക വിരുന്നില്‍ നിന്നുള്ള അവരുടെ വിട്ടുനില്‍ക്കല്‍.

വിരുന്നില്‍ പങ്കെടുത്ത എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചുവപ്പ് വസ്ത്രം ധരിച്ചെത്തിയത് ശ്രദ്ധേയമായി. ഗവര്‍ണറുമായുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ, ഔദ്യോഗിക ക്ഷണം സ്വീകരിച്ച് വിരുന്നില്‍ പങ്കെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 29 എല്‍.ഡി.എഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ഭരണത്തിലെത്തിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഈ വിരുന്ന്. നൂറ് കൗണ്‍സിലര്‍മാരെയും ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ബി.ജെ.പി അംഗങ്ങള്‍ക്കൊപ്പം യു.ഡി.എഫ് കൗണ്‍സിലര്‍മാരും വിരുന്നില്‍ സംബന്ധിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.