വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വരെ സമ്മാനമായി നേടാം! മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് ജനുവരി 12 മുതല്‍

തിരുവനന്തപുരം : കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവേദിയുമായി സംസ്ഥാന സര്‍ക്കാര്‍. എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി ‘ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്’ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നു.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും

സ്‌കൂള്‍ വിഭാഗം (8-12 ക്ലാസ്):

ഒന്നാം സമ്മാനം: 5 ലക്ഷം രൂപ

രണ്ടാം സമ്മാനം: 3 ലക്ഷം രൂപ

മൂന്നാം സമ്മാനം: 2 ലക്ഷം രൂപ

കോളേജ്/സര്‍വ്വകലാശാല വിഭാഗം:

ഒന്നാം സമ്മാനം: 3 ലക്ഷം രൂപ

രണ്ടാം സമ്മാനം: 2 ലക്ഷം രൂപ

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

സമ്മാനത്തുകയ്ക്ക് പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികള്‍ക്ക് നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ജനുവരി 12 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. സ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍ തലം, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലം എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായും പിന്നീട് ടീം അടിസ്ഥാനത്തിലുമായിരിക്കും മത്സരം.

കോളേജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങള്‍ നടക്കും. ജില്ലാതലം മുതല്‍ കാണികള്‍ക്കും ശരിയുത്തരം നല്‍കിയാല്‍ സമ്മാനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.