ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ‘അറ്റ് ഹോം’ വിരുന്നിലേക്ക് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് ഔദ്യോഗിക ക്ഷണം. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് താരത്തിന്റെ വസതിയിലെത്തിയാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറിയത്.വെറുമൊരു കത്തെന്നതിലുപരി ഭാരതീയ കലയും പാരമ്പര്യവും വിളിച്ചോതുന്ന ഒന്നാണ് ഈ ക്ഷണക്കത്ത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് ഇത് തയ്യാറാക്കിയത്.
നിവിന്‍ പോളി ഈസ് ബാക്ക്! പത്ത് ദിവസത്തിനുളളില്‍ ബോക്സ് ഓഫീസില്‍ 101 കോടി തൂക്കി ‘സര്‍വം മായ’
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി നൈപുണ്യവും സമന്വയിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ഉണ്ണി മുകുന്ദന് പ്രതികരിച്ചു. ഏറെ അഭിമാനത്തോടും ആദരവോടും കൂടി ഈ ക്ഷണം സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ഉണ്ണി മുകുന്ദന് ഇപ്പോള്‍. ഏകദേശം 400 കോടി രൂപ ചിലവില്‍ ഒരുങ്ങുന്ന ഈ ചിത്രം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരത്തിന് ലഭിച്ച ഈ ക്ഷണം രാഷ്ട്രീയ-സിനിമാ കേന്ദ്രങ്ങളിലും ചര്‍ച്ചയാവുകയാണ്.
സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ ചിത്രം ‘ഒറ്റക്കൊമ്പൻ’; ഈസ്റ്റർ ദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു







