ഒഡീഷയിൽ കഞ്ചാവ് കൃഷിയും ഹാഷ് ഓയിൽ നിർമ്മാണവും; നാല് തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ

തിരുവനന്തപുരം: ഒഡിഷ- ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയായ ജലപുട്ട് റിസർവോയറിന് സമീപം കഞ്ചാവ് കൃഷി നടത്തി അതിൽ നിന്നും ഹാഷ് ഓയിൽ നിർമിച്ചു വിൽപ്പന നടത്തിവന്നിരുന്ന നാലു മലയാളികൾ അറസ്റ്റിലായി. കൂട്ടത്തിൽ രണ്ട് ഒഡീഷാ സ്വദേശികളുമു ണ്ട്. അറസ്റ്റിലായ മലയാളികൾ നാലുപേരും തിരുവനന്തപുരം സ്വദേശികളാണ്.
റിസർവോയറിലെ ജലം ഉപയോഗിച്ച് ഏക്കർ കണക്കിൽ കഞ്ചാവ് കൃഷി ചെയ്ത് ഹാഷ് ഓയിൽ നിർമ്മിച്ചു വിൽപ്പന നടത്തുകയാ യിരുന്നു ഇവരുടെ പ്രവർത്തനരീതി. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഒരു വർഷം ഇവർ നടത്തിയിരുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അലൻ ജയരാജ് (33 ),തിരുവല്ലം മുട്ടളക്കുഴി സ്വദേശി ആനന്ദ് രാജ് (28), വെങ്ങാനൂർ വെണ്ണിയൂർ വവ്വാമൂല സ്വദേശി ഡി കിരൺ (33), പള്ളിച്ചൽ കല്ലിയൂർ പെരിങ്ങമ്മല സ്വദേശി ബി ബിത്തു (34) എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ലൈച്ചൻ ഖില്ല (25 ),സാധു പംഗി (45) എന്നിവരാണ് അറസ്റ്റിലായ ഒഡീഷ സ്വദേശികൾ.
അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണ് ഇവർ. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവും ഹാഷ് ഓയിലും എത്തിച്ചിരുന്നത് ഇവരാണ്. അടുത്തിടെ തിരുവനന്തപുരം നേമത്ത് 350 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് അലൻ ജയരാജ്. ഒഡീഷയിലെകോരപുട്ട് പോലീസാണ് ഈ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.