തിരുവനന്തപുരം: ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങള്‍ വിമാനത്താവളത്തിലെ ഒരു ലഗേജ് കൈമാറ്റത്തില്‍ തകര്‍ന്നടിയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസില്‍, കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ലിബിന്‍ദാസിനെ (27) സീനിയറായ ഡോക്ടര്‍ ആനന്ദ് ജയപ്രകാശ് (34) മനഃപൂര്‍വ്വം ചതിക്കുഴിയില്‍ വീഴ്ത്തിയതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിദേശത്തെ പഠനകാലത്തെ സൗഹൃദം മുതലെടുത്ത് ആനന്ദ് നടത്തിയ ഈ കൊടുംചതിയുടെ ഞെട്ടലിലാണ് പ്രവാസി ലോകവും ലിബിന്റെ ബന്ധുക്കളും.
ചൈനയിലെ വൂഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലുള്ള പരിചയമാണ് ആനന്ദും ലിബിനും തമ്മിലുള്ളത്. തായ്‌ലന്‍ഡില്‍ നിന്ന് വാങ്ങിയ കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ആനന്ദ് തിരഞ്ഞെടുത്തത് തന്റെ ജൂനിയറായ ലിബിനെയായിരുന്നു. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍, തന്റെ ലഗേജുകള്‍ പുറത്തെത്തിക്കാന്‍ സഹായിക്കണമെന്ന ആനന്ദിന്റെ വാക്കുകള്‍ നിഷ്‌കളങ്കനായാ ലിബിന്‍ വിശ്വസിച്ചു. സ്വന്തം ലഗേജ് സീനിയര്‍ക്ക് നല്‍കി, പകരം ആനന്ദിന്റെ ലഗേജ് ലിബിന്‍ കയ്യിലേന്തി. ഈ കൈമാറ്റം തന്റെ ജീവിതം ജയിലഴിക്കുള്ളിലാക്കുമെന്ന് ആ പാവം യുവാവ് അറിഞ്ഞില്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ലിബിന്റെ ലഗേജുമായി ആനന്ദ് കസ്റ്റംസ് പരിശോധനകള്‍ വെട്ടിച്ച് തന്ത്രപരമായി പുറത്തുകടന്നു. എന്നാല്‍ ആനന്ദിന്റെ ബാഗുമായി പരിശോധനയ്‌ക്കെത്തിയ ലിബിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ കുടുങ്ങി. ആറ് കവറുകളിലായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് കണ്ടെടുത്തപ്പോള്‍ ലിബിന്‍ നടുങ്ങിപ്പോയി. താന്‍ ചതിക്കപ്പെട്ടതാണെന്ന് ലിബിന്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും നിയമത്തിന് മുന്നില്‍ ലിബിന്‍ കുറ്റവാളിയായി. ലിബിന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ആനന്ദ് ജയപ്രകാശിനെ കസ്റ്റംസ് വലയിലാക്കിയത്.
‘വിമാനത്താവളങ്ങളില്‍ അപരിചിതരുടെ മാത്രമല്ല, സുഹൃത്തുക്കളുടെ പോലും ലഗേജുകള്‍ ഏറ്റെടുക്കരുത്’ എന്ന കസ്റ്റംസ് അധികൃതരുടെ നിര്‍ദ്ദേശം ഒരു നിമിഷം മറന്നുപോയതാണ് ലിബിന്‍ദാസിന് വിനയായത്. ആനന്ദ് ജയപ്രകാശ് ലഹരിമാഫിയയുടെ കണ്ണിയാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു മികച്ച ഡോക്ടറായി സേവനമനുഷ്ഠിക്കേണ്ട യുവാവാണ് ഇന്ന് അന്യന്റെ ചതിയില്‍പ്പെട്ട് അഴിക്കുള്ളിലായിരിക്കുന്നത്. ഈ സംഭവം വിദേശത്തുനിന്നും മടങ്ങുന്ന ഓരോ യാത്രക്കാരനും ഒരു വലിയ പാഠമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


100 കോടി കൊണ്ടുപോയെന്ന് കാര്ഡിറക്കുന്നവരോട് പറഞ്ഞേക്ക്, വരുന്നുണ്ട് ഒറിജിനല്‍ കാര്‍ഡ്’; എകെജി സെന്ററിലെ ‘കാര്‍ഡിറക്കി’കള്‍ക്കെതിരെ സതീശന്; പിണറായി 16 വര്‍ഷം പിരിച്ച പണം വീട്ടില്‍ കൊണ്ടുപോയോ എന്നും ചോദ്യം; വിഡി ഓണ്‍ ഫയര്‍





