രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി: ഉപാധികളോടെ ജാമ്യം; ‘അറസ്റ്റ് കളവ്’- ആരോപണം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍ മോചിതനായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വൈകിട്ട് 5.30 ഓടെ ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിന് പുറത്ത് ചിലര്‍ സ്വീകരണമൊരുക്കി. പല കാര്യങ്ങളും പറയാനുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കില്ലെന്നും ജയില്‍ മോചിതനായ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിക്കലും കള്ളത്തെ കള്ളം

പൾസർ സുനിയുടെ ‘പെൺസുഹൃത്ത്’ സാക്ഷി: പ്രോസിക്യൂഷൻ വീഴ്ചയെന്ന് കോടതി; ശ്രീലക്ഷ്മിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തില്‍, പ്രോസിക്യൂഷന്റെ അന്വേഷണ വീഴ്ചകള്‍ സംബന്ധിച്ച വിചാരണ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമണം നടന്ന ദിവസം നിരന്തരം ബന്ധപ്പെടുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത യുവതിയെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സാക്ഷിയാക്കാത്തത് കോടതി ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ട ശ്രീലക്ഷ്മി എന്ന യുവതിയെ സാക്ഷിയാക്കാതിരുന്നത് കേസിന്റെ വിശ്വാസ്യതയെ ബാധിച്ചു എന്നാണ് കോടതി

2026ൽ ഭരണമാറ്റം ഉറപ്പ്? തദ്ദേശ ഫലം സൂചന നൽകി; യുഡിഎഫിന് 80+ സീറ്റ്, ഇടത് 58-ൽ ഒതുങ്ങും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തെ അടിസ്ഥാനമാക്കി നിയമസഭാ മണ്ഡലങ്ങളിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ കാണുന്നത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. തദ്ദേശ വോട്ട് കണക്കില്‍ നിയമസഭ യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഭരണമാറ്റ സാധ്യത ശക്തം സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ 80 സീറ്റുകളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. എല്‍ഡിഎഫിന് 58 സീറ്റുകളില്‍

വിഎസ്സിന്റെ പഴയ വിശ്വസ്തന്‍ പാറ്റൂർ രാധാകൃഷ്ണനുമായി അകലം: സിപിഎം – ബിജെപി സഖ്യമോ? തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറി നീക്കം!

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് വിട്ടു കൊടുക്കാന്‍ സിപിഎം തീരുമാനം. സ്വതന്ത്രരെ മേയറാക്കി ബിജെപിയെ അധികാരത്തില്‍ എത്തിക്കാനുള്ള നീക്കം സിപിഎം നടത്തില്ല. തന്നെ മേയറാക്കിയാല്‍ സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് കണ്ണമൂലയില്‍ നിന്നും ജയിച്ച രാധാകൃഷ്ണന്‍ നിലപാട് എടുത്തിരുന്നു. ഇത് സിപിഎം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസും രാധാകൃഷ്ണനെ പിന്തുണയ്ക്കുമെന്ന നിലപാട് എടുക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാനായിട്ടായിരുന്നു അത്. അങ്ങനെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കുന്ന ധാരണ വന്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ

കേസ് നടപടികൾക്ക് പിന്നാലെ ദിലീപ് ശബരിമലയിൽ: പതിനെട്ടാം പടി ഒഴിവാക്കി, തന്ത്രിയുമായി കൂടിക്കാഴ്ച; ‘ഭഭബ’യ്ക്ക് അനുഗ്രഹം തേടി

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, നടന്‍ ദിലീപ് ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിആര്‍ ഓഫീസില്‍ നിന്ന് സോപാനത്തിലെത്തിയ ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ശ്രീകോവിലില്‍ ദര്‍ശനം നടത്തി മടങ്ങി. എന്നാല്‍, പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് നടന്‍ സന്നിധാനത്തേക്ക് എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിക്ക് മുന്നോടിയായി ദിലീപ് വ്രതം തുടങ്ങിയിരുന്നു എന്നും വിധി അനുകൂലമായാല്‍

ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ക്ഷണിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ഈ തീരുമാനം എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് ശേഷം അതിജീവിതയും മുന്‍ ഭാര്യ മഞ്ജു വാര്യരും വിധിയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായതും ദിലീപിനെ ഒഴിവാക്കിയതും. ജനുവരി 23-ന് ആരംഭിക്കുന്ന എറണാകുളം

തിരുവനന്തപുരം മേയർ കസേര ത്രില്ലർ: പാറ്റൂർ രാധാകൃഷ്ണൻ സാധ്യത; BJP-യെ വീഴ്ത്താൻ CPM-കോൺഗ്രസ് ഒന്നിക്കുമോ?

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷമായ 51 അംഗങ്ങളെ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും സിപിഎമ്മും അണിയറയില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ ബിജെപിക്ക് 50, എല്‍ഡിഎഫിന് 29, യുഡിഎഫിന് 19 എന്നിങ്ങനെയാണ് സീറ്റ് നില. ഭരണം സുഗമമാക്കാന്‍ ഒരു അംഗത്തിന്റെ പിന്തുണ കൂടി ബിജെപിക്ക് അനിവാര്യമാണ്.

തദ്ദേശവിജയം ആത്മവിശ്വാസം; ജോസ് കെ മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ നീക്കം; ലീഗുമായി കൂടിയാലോചിച്ച് മുന്നണി വിപുലീകരണം വേഗത്തിലാക്കും; പിവി അന്‍വറിനേയും ശ്രേയംസ് കുമാറിനേയും ഒപ്പം കൂട്ടും; ബിഡിജെഎസിനെ കൊണ്ടു വരാന്‍ അടൂര്‍ പ്രകാശ്; ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്തി ഭൂരിപക്ഷവിഭാഗങ്ങളെ ഒപ്പം ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങിന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മികച്ച വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി യുഡിഎഫ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനായി ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരും. യുഡിഎഫ് വിട്ടു പോയവരെ തിരികെ എത്തിക്കും. കേരളാ കോണ്‍ഗ്രസ് എമ്മും സോഷ്യലിസ്റ്റ് ജനതയും വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിന്ന് കൊണ്ടു വരാനും പദ്ധതിയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണി വിപുലീകരണത്തിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്.

മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ദിലീപ് അതിജീവിതയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണത്തിനുള്ളത് വാക്കാലുള്ള മൊഴി; മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തിലുണ്ടായ മാറ്റം തെളിവു മൂല്യം കുറയ്ക്കില്ല; ദിലീപ് രക്ഷപ്പെട്ടത് എന്തുകൊണ്ട്?

കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രതികാരമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അതിജീവിത മഞ്ജു വാര്യരെ അറിയിച്ചതിനുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണ എന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വാദത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ തിരുവനന്തപുരം മേയറാകും; ബിജെപി ആദ്യ വനിതാ മേയര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ; മോദി ഇനി വരുമ്പോള്‍ തലസ്ഥാനത്തെ നയിക്കുക ‘ശാസ്തമംഗലത്തെ താരം’

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറും ഡിജിപി റാങ്കിലെത്തിയ ആദ്യ ഐപിഎസുകാരിയുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറാകും. ഈ നിര്‍ണായക തീരുമാനത്തോട് ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കും. മേയര്‍ പദവിയിലേക്ക് ശ്രീലേഖ എത്തുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് കുറിക്കപ്പെടുക. ബിജെപിയുടെ ആദ്യ വനിതാ മേയറായാണ് അവര്‍ തലസ്ഥാനത്തെ നയിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ്