കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍നിന്ന് നടന് ദിലീപിനെ ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ക്ഷണിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ഈ തീരുമാനം എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് ശേഷം അതിജീവിതയും മുന്‍ ഭാര്യ മഞ്ജു വാര്യരും വിധിയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായതും ദിലീപിനെ ഒഴിവാക്കിയതും.
ജനുവരി 23-ന് ആരംഭിക്കുന്ന എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാന്‍ ദിലീപിനെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍, ക്ഷേത്ര ഭരണസമിതിക്കുള്ളിലും കൊച്ചിന് ദേവസ്വം ബോര്‍ഡിലും വലിയ അതൃപ്തി ഉയര്‍ന്നതോടെ അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍നിന്ന് നടന് ദിലീപ് പിന്മാറിയതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാര്‍ അറിയിച്ചു. ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചത് ക്ഷേത്ര ഉപദേശക സമിതിയാണെന്നും, അദ്ദേഹം ഇന്നലെ രാത്രി വിളിച്ച് പരിപാടിയില്‍നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു എന്നും പ്രസിഡന്റ് വ്യക്തമാക്കി. നാളെ നടക്കേണ്ടിയിരുന്ന ചടങ്ങ് മറ്റന്നാള്‍ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവിൽ ആ ‘വനവാസം’ എത്തി, വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ; തിരഞ്ഞെടുപ്പ് കാലത്തെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദുബായ് വിമാനത്താവളം അടച്ചു; തിരുവനന്തപുരത്ത് നിന്ന് പോയ എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി





