കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 45,000-ഓളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക പുനപരിശോധനയുടെ ഭാഗമായാണ് ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 2025 ജനുവരിയിലെ കണക്കനുസരിച്ച് 2,06,295 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ പുതിയ കരട് പട്ടിക വന്നപ്പോള്‍ അത് 1,61,509 ആയി കുറഞ്ഞു. ഏകദേശം 21.7 ശതമാനം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്. മരണം, താമസം മാറിക്കൊണ്ടുപോയവര്‍ തുടങ്ങിയ കാരണങ്ങളാണ്
എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുന്‍പ്, അടല്‍ ബിഹാരി വാജ്പേയിയെ ആ പദവിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍ രചിച്ച ‘അടല്‍ സംസ്മരണ്‍’ എന്ന പുസ്തകത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വാജ്പേയി രാഷ്ട്രപതിയാകുകയും ലാല്‍ കൃഷ്ണ അദ്വാനി പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു പാര്‍ട്ടി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ വാജ്പേയി ഈ നിര്‍ദ്ദേശം കര്‍ശനമായി നിരസിച്ചു. ഒരു ജനപ്രിയ പ്രധാനമന്ത്രി തന്റെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ രാഷ്ട്രപതിയാകുന്നത്
Exclusive, Latest News, Trending Now
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവല്‍; ഇനി വിദേശകാര്യ ഉപദേഷ്ടാവിനെ നിയോഗിക്കാന്‍ മോദി തന്ത്രം; പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപെടല്‍ നടത്തുന്ന കാബിനറ്റ് പദവി ജനുവരിയില്‍ സൃഷ്ടിക്കും; ആ സുപ്രധാന തസ്തികയില്‍ എത്തുക ശശി തരൂര്‍? 2026ല്‍ ബിജെപിക്കാരനാകുമോ തരൂര്‍ എന്ന നയതന്ത്ര വിദഗ്ധന്‍?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ഏവരുടേയും കണ്ണ്. ഇതിനിടെ ശശി തൂരിന്റെ നീക്കത്തിലേക്ക് ഏവരുടേയും ശ്രദ്ധ. താമസിയാതെ തന്നെ ദേശീയ വിദേശകാര്യ ഉപദേഷ്ടാവിന്റെ പദവി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ പദവിയിലേക്ക് നയതന്ത്ര മികവുള്ള ശശി തരൂര്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുണ്ട്. അജിത് ഡോവലാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഈ പദവിയിലുള്ളത്. മോദിയുമായി ചേര്‍ന്ന് ഡോവലാണ് ആഭ്യന്തര സുരക്ഷയില്‍ ഇടപെടല്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രതിരോധമന്ത്രിക്കും വേണ്ട ഉപദേശവും ഡോവല്‍
Exclusive, Latest News, Trending Now
അജിതാ ബീഗത്തിന് തിരുവനന്തപുരം നല്‍കും; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനവും; എഐജിമാരായി പൂങ്കുഴലിയും മെറിന്‍ ജോസഫും; ആലുവയെ ക്ലീനാക്കിയ ഹേമലതയും; കേരളാ പോലീസിന്റെ താക്കോല്‍ പദവികളില്‍ ‘സ്ത്രീ രത്‌നങ്ങള്‍’! ക്രമസമാധാനത്തിനും നീതി നിര്‍വ്വഹണത്തിനും പെണ്‍ പുലികള്‍; ഐപിഎസ് അഴിച്ചു പണിയില്‍ സംഭവിക്കുക എന്ത്?
തിരുവനന്തപുരം: പോലീസില്‍ ഇനി സ്ത്രീ ഭരണം. തിരുവനന്തപുരത്ത് കമ്മീഷണറായി അജിതാ ബീഗം ഐപിഎസ് ചുമതലയേല്‍ക്കും. ഇതിനോടൊപ്പം മറ്റ് സുപ്രധാന ചുമതലകളും വനിതാ ഐപിഎസുകാര്‍ക്ക് നല്‍കാനാണ് തീരുമാനം. പോലീസിലെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്ത്രീ രത്നങ്ങളിലൂടെ കഴിയുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. ഐജിയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ആര്‍. നിശാന്തിനിക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ താക്കോല്‍ സ്ഥാനവും നല്‍കും. പോലീസ് ആസ്ഥാനത്ത് മെറിന്‍ ജോസഫിനെ എഐജി പേഴ്സണലായും നിയമിക്കും. പൂങ്കുഴലിയും എഐജിയായി നിലവില്‍ പോലീസ് ആസ്ഥാനത്തുണ്ട്. സതീഷ് ബിനോയും പുട്ട വിമലാതിദ്യയും ഐജിമാരാകും.
മോസ്‌കോ: യുക്രെയ്ന്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണായ ‘സബ് സീ ബേബി’ ഉപയോഗിച്ച് റഷ്യന്‍ നാവികസേനയുടെ ഒരു കിലോ-ക്ലാസ് ആക്രമണ മുങ്ങിക്കപ്പലിന് നേരെ ആക്രമണം. കരിങ്കടലിലെ നോവോറോസിയസ്‌ക് തുറമുഖത്താണ് റഷ്യക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. യുക്രേനിയന്‍ ആക്രമണങ്ങളുടെ പരിധിയില്‍ നിന്ന് റഷ്യ തങ്ങളുടെ കപ്പലുകളെ മാറ്റാന്‍ ഉപയോഗിക്കുന്ന പ്രധാന താവളങ്ങളമാണ് ഇത്. കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഡ്രോണ്‍ ഉപയോഗിച്ച് ഒരു മുങ്ങിക്കപ്പലിനെ നിഷ്‌ക്രിയമാക്കുന്നത് ചരിത്രത്തില്‍ ഇത് ആദ്യമായാണെന്ന് യുക്രേനിയന്‍ പറയുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി വെള്ളത്തിനടിയില്‍ നിന്ന് ഒരു
ബേക്കല്‍ കോട്ടയുടെ വശ്യസൗന്ദര്യവും അരവിന്ദ് സ്വാമിയുടെ ശേഖറും മനീഷ കൊയ്രാളയുടെ ഷൈലാബാനുവും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ്. ബോംബെയിലെ സൂപ്പര്‍ താരങ്ങള്‍. എ.ആര്‍.റഹ്‌മാന്റെ മാന്ത്രികസംഗീതവും വൈരമുത്തുവിന്റെ കാവ്യഭംഗിയും ഹരിഹരന്റെയും കെ.എസ്. ചിത്രയുടെയും ആലാപനമികവും. ഇതിനൊപ്പം ബേക്കലിന്റെ സൗന്ദര്യവും. ബോംബെ എന്ന തമിഴ്സിനിമയിലെ ‘ഉയിരേ ഉയിരേ… വന്ത് എന്നോട് കലന്തുവിട്’ എന്ന ഗാനത്തെ അനശ്വരമാക്കിയത് ഇതെല്ലാം ചേര്‍ന്നായിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ബോംബെ സിനിമയുടെ 30-ാം വാര്‍ഷികാഘോഷവേളയില്‍ ബോംബെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ബേക്കല്‍ കോട്ടയില്‍ എത്തും. സംവിധായകന്‍ മണിരത്നം,
കൊച്ചി: കളങ്കാവലിലെ റെഡ് ബാക്ക് എന്ന ഗാനം പാടിയത് മമ്മൂട്ടിയുടെ കൊച്ചുമകന്‍ അദ്യാന്‍ സയീദ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍ സയീദ് എന്ന ഗായകന്‍. ‘കളങ്കാവലിന്റെ’ സംവിധായകന്‍ ജിതിന്‍ കെ ജോസ് വരികള്‍ എഴുതി സംഗീതം നല്‍കിയ ഗാനമാണ് അദ്യാന്‍ പാടിയത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആണ്. പിന്നണി ഗായകന്‍ എന്ന നിലയില്‍ അദ്യാന്‍ സിനിമയില്‍ അരങ്ങേറിയതും
കൊച്ചി: ജോണ്‍ സൂസന്‍ സാമുവല്‍ ഒരുക്കിയ ക്രിസ്മസ് ഗാനം ‘ആഘോഷരാവ്’ സമൂഹമാധ്യമങ്ങളില്‍ തരംഗം. ഗാനത്തിലൂടെ വിടുതലിന്റെയും പൊട്ടിച്ചെറിയലിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയമാണ് പറയുന്നത്. ഒരാഴ്ചയാകുമ്പോള്‍ ഗാനം 3.5 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി. സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറമേകുന്നത് നൃത്തച്ചുവടുകളുമായെത്തിയ പെണ്‍ സാന്റയാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ സൂസന്‍ സാമുവലിന്റേതാണ് ആശയവും സംവിധാനവും. എന്‍എഎം ക്രിയേഷന്‍സാണ് നിര്‍മാണം നിര്‍വ്വഹിക്കുന്നത്. വരികളും ഈണവും സിദ്ധിഖ് നാസര്‍ നിസയുടേതും. എന്‍ ശ്രീശ്രീ ആണ് നൃത്തച്ചുവടുകള്‍ക്ക് പിന്നില്‍. Disclaimer: The
കൊച്ചി: കൊച്ചിന്‍ സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കലിന് ലഭിക്കും. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗാനരചനാ രംഗത്ത് മൂന്നര പതിറ്റാണ്ടുകാലത്തെ സജീവ സാന്നിധ്യമാണ് രാജീവ് ആലുങ്കല്‍. അദ്ദേഹം നാടകം, ആല്‍ബം, സിനിമ എന്നീ മേഖലകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. എം.കെ. അര്‍ജുനന്‍ മാസ്റ്ററോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ആലുങ്കല്‍, അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും ഗാനങ്ങള്‍ ഒരുക്കി. ഡിസംബര്‍ 21-ന് പള്ളുരുത്തിയില്‍ നടക്കുന്ന
ഗായകനും ജി. വേണുഗോപാലിന്റെ മകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു. ഡിസംബര്‍ പന്ത്രണ്ടിന് കോവളം കെടിഡിസി സമുദ്രയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ വൈറലാണ്. ‘പൂമാലകളും സിന്ദൂരവും പവിത്രമായ തുടക്കവും’ എന്ന കുറിപ്പോടെ അരവിന്ദ് വേണുഗോപാലിനെ ടാഗ് ചെയ്താണ് സ്‌നേഹ അജിത്ത് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗായകനായ ജി. വേണുഗോപാലും മകന്റെയും മരുമകളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘ബസൂക്ക’ എന്ന









