മാര്‍ക്കോ ജാന്‍സണ്‍… കൃത്യതയില്‍ പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ ദിവസം സഞ്ജുവിന് ജാന്‍സണ്‍ എറിഞ്ഞ ആദ്യ പന്ത്. ബൗളറുടെ കണ്ണിലൂടെ നോക്കിയാല്‍ പെര്‍ഫക്ട്. ലെഗില്‍ ഗ്ലാന്‍സ് ചെയ്ത് വേണമെങ്കില്‍ റണ്ണടിക്കാം. എന്നാല്‍ മിഡ് ഓണിന് മുകളിലൂടെ പറത്തുക അസാധ്യം. അത് സാധ്യമാക്കിയ താരമാണ് സഞ്ജു വി സാംസണ്‍. തട്ടിയും മുട്ടിയും നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടി ടീമില്‍ ഇടം നേടാനായിരുന്നില്ല സഞ്ജു ശ്രമിച്ചത്. പകരം തന്നെ കരയ്ക്ക് ഇരുത്തിയവരുടെ നെഞ്ച് പിളര്‍ന്നു. അങ്ങനെ ജാന്‍സണിന്റെ പന്ത് ബൗണ്ടറിയില്‍
കൊച്ചി: മലയാള സിനിമയിലെ ഒരു സുപ്രധാന കാലഘട്ടത്തെ സ്വന്തം തോളിലേറ്റിയ അതുല്യ പ്രതിഭ ശ്രീനിവാസന്‍ ഓര്‍മ്മയാകുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 69-ാം വയസ്സിലായിരുന്നു അന്ത്യം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുമ്പോഴും, അധികാരവര്‍ഗത്തിന് നേരെ നീളുന്ന മൂര്‍ച്ചയുള്ള വാളായിരുന്നു അദ്ദേഹത്തിന്റെ ഓരോ വരികളും. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ ഇന്ദിരാഗാന്ധിക്കെതിരെ ‘ഘരീബി ഹഠാവോ’ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ കാണിച്ച ചങ്കൂറ്റമാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ മലയാളത്തിന്റെ പ്രിയപ്പെട്ട
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെ പരിഹസിച്ചുകൊണ്ടുള്ള ‘പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത സി.പി.എം നീക്കം പാര്‍ട്ടിക്ക് രാഷ്ട്രീയ അബദ്ധമായി മാറിയെന്ന് വിലയിരുത്തല്‍. സിപിഎമ്മില്‍ കൊടിയേരി ബാലകൃഷ്ണന്റെ അഭാവവും ചര്‍ച്ചയാണ്. പാരഡി പാട്ടുകള്‍ക്കെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പിന്റെ നടപടി പക്വതയില്ലാത്തതാണെന്നും ഇത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ത്തെന്നും സി.പി.എമ്മിനുള്ളില്‍ തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ കേസില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കൂടുമാറ്റത്തിന്റെ സാധ്യതകള്‍ ചര്‍ച്ചയില്‍. അതിനിടെ എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍പ്പിന്റെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാര്‍ട്ടിയിലെ മൂന്ന് പ്രബല വിഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ദിശകളിലേക്ക് കണ്ണുവെക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമാകും. ഈ സാഹചര്യം മുതലെടുത്ത് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ നടത്തിയ പരസ്യ പ്രഖ്യാപനം രാഷ്ട്രീയ
Exclusive, Latest News, Special Story
സംസ്ഥാന പോലീസിന് തൊടാന്‍ കഴിയാത്ത രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് ഇ.ഡി കടന്നുചെല്ലും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ‘വമ്പന്‍ സ്രാവുകള്‍’ കുടുങ്ങും; ഇ.ഡി എത്തുമ്പോള്‍ തകിടം മറിയുന്നത് രാഷ്ട്രീയ വന്‍മരങ്ങളുടെ ഉറക്കം; 30ന് എസ് ഐ ടിയും അന്വേഷണം നിര്‍ത്തില്ല; സര്‍ക്കാര്‍ തിട്ടൂരം വെറുതെയായി
തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവില്‍ വാതിലിലും വിഗ്രഹങ്ങളിലും ചാര്‍ത്തിയ തങ്കത്തകിടുകള്‍ ‘ചെമ്പായി’ മാറിയ മായക്കാഴ്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ആശങ്കയില്‍. മുന്‍ മന്ത്രിയെ ഇഡി ലക്ഷ്യമിടുമെന്നതാണ് ഭയം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ സ്രാവിനെ പൊക്കാനാണ് നീക്കം. ഈ മാസം 30ന് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇനി അതും നടക്കില്ല. അവരും അന്വേഷണം തുടരും. അന്വേഷണം അവസനാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പൊളിക്കുന്നതാണ്
കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസുമായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരളത്തിലെ നീതിന്യായ വ്യവസ്ഥയെ വിവരസാങ്കേതിക വിദ്യയുമായി കോര്‍ത്തിണക്കി നവീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. കേരള ഹൈക്കോടതി ഐ.ടി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജസ്റ്റിസ് മുഷ്താഖ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. കോടതികളില്‍ ഇ-ഫയലിംഗ് നടപ്പിലാക്കിയതും, കോടതി നടപടികള്‍ പേപ്പര്‍ രഹിതമാക്കുന്ന ഡിജിറ്റല്‍ വല്‍ക്കരണത്തിന് നേതൃത്വം
തിരുവനന്തപുരം :ജയില്‍ ആസ്ഥാനത്തെ ഭരണവിഭാഗം ഡി ഐ ജി എം കെ വിനോദ്കുമാറിനെതിരെ ഒരു വിജിലന്‍സ് അന്വേഷണം കൂടി. അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ ആണ് അന്വേഷണം നടത്തുന്നത്. ഒരു വിജിലന്‍സ് കേസ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും വിനോദ്കുമാറിനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. വിനോദ്കുമാറിന്റെ അഴിമതി സംബന്ധിച്ചു സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് ആദ്യം അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ഇന്റലിജന്‍സ് വിനോദ്കുമാറിന്റെയും ഭാര്യയുടെയും
കൊച്ചി: അധികാരത്തിന്റെ ഹുങ്കില്‍ പോലീസ് ചമച്ച കള്ളക്കഥകളെ നിയമപോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് എറണാകുളം സ്വദേശിനി ഷൈമോള്‍ നേടുന്നത് സമാനതകളില്ലാത്ത നീതി. ഗര്‍ഭിണിയായിരിക്കെ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വരികയും പിന്നീട് തനിക്കെതിരെ തന്നെ പോലീസ് കെട്ടിച്ചമച്ച കേസുകളെ ധീരമായി നേരിടുകയും ചെയ്ത ഷൈമോളിന്റെ പോരാട്ടം വിജയത്തിലെത്തിയിരിക്കുന്നു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഷൈമോളിന്റെ ഓരോ വാദങ്ങളും സത്യമാണെന്ന് തെളിയിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് പോലീസ് വളഞ്ഞിട്ട് മര്‍ദിച്ച
Kerala, Special Story
മതസ്പര്‍ധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍; ഐടി ആക്ടിന്റെ പൊടി പോലുമില്ല! ലക്ഷ്യം ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡി ഗാനം സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷമാക്കല്‍; സൈബര്‍ പോലീസ് അന്വേഷണത്തിന് പിന്നില്‍ ആ ഒറ്റ ലക്ഷ്യം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരും ആ പാട്ട് പാടാതിരിക്കാനുള്ള മുന്‍ കരുതല്‍
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പ്പാട്ടില്‍ അന്വേഷണം പേരിന് മാത്രമായി ഒതുങ്ങും. അന്വേഷണത്തിനായി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചതിന് പിന്നിലും തന്ത്രമുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷ് പരാതി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന് കൈമാറിയതോടെ ഇതൊരു സൈബര്‍ കേസായി മാറി. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ പാട്ട് പിന്‍വലിപ്പിക്കുകയെന്ന ലക്ഷ്യമാണ്. ഫെയ്‌സുബുക്കിനും യുട്യൂബിനും ഇന്‍സ്റ്റാഗ്രാമിനും എക്‌സ് പ്ലാറ്റ് ഫോമിനുമെല്ലാം ഈ പാട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത്
Kerala, Special Story
‘സംശയം ഒരിക്കലും തെളിവുകള്‍ക്ക് പകരമാവില്ല’! തെളിവില്ലാതെ ദിലീപിനെ പ്രതിയാക്കരുതെന്ന മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കത്ത് പ്രോസിക്യൂഷന് തിരിച്ചടിയായി; സെന്‍കുമാറിന്റെ കത്തിലെ ഉള്ളടക്കം പ്രതിഭാഗത്തിന് കരുത്തായി; കശ്യപിന്റെ അസാന്നിധ്യവും സെന്‍കുമാര്‍ ആഗ്രഹിച്ചിരുന്നില്ല; ദിലീപിനെ തുണച്ച ‘സെന്‍’ ഇഫക്ട് ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിയില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കത്ത് നിര്‍ണ്ണായക തെളിവായി മാറി. 2017-ല്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സെന്‍കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പ്രോസിക്യൂഷന് തിരിച്ചടിയായതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ‘സംശയം ഒരിക്കലും തെളിവുകള്‍ക്ക് പകരമാവില്ല’ എന്ന് സെന്‍കുമാര്‍ കത്തിലൂടെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും, അന്വേഷണ സംഘം ഇത് അവഗണിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഐജി ദിനേന്ദ്ര










