ഡോക്ടര്‍മാരുടെ ആത്മസമര്‍പ്പണം; പക്ഷെ വിധി തോല്‍പ്പിച്ചു; റോഡരികില്‍ അടിയന്തര ശസ്ത്രക്രിയ; ലോകത്തെ വിസ്മയിപ്പിച്ച ആ രക്ഷാദൗത്യം നൊമ്പരമായി; ഉദയംപേരൂര്‍ അപകടത്തില്‍ പരിക്കേറ്റ ലിനു ഡെന്നിസ് ഇനി ഓര്‍മ്മ

കൊച്ചി: റോഡരികില്‍ അപ്രതീക്ഷിതമായി ലഭിച്ച അപൂര്‍വ ചികിത്സയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ലിനു ഡെന്നിസ് മരണത്തിന് കീഴടങ്ങി. ഉദയംപേരൂര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിനുവിനെ സ്‌ട്രോയും ബ്ലേഡും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ് ശ്വാസകോശത്തില്‍ രക്തവും മണ്ണും നിറഞ്ഞതോടെ ലിനു

അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോയിലിടിച്ച് വന്ദേഭാരത്; ലോക്കോ പൈലറ്റിന്റെ ജാഗ്രത തുണയായി

തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലിടിച്ചിട്ടും വന്‍ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍. ലോക്കോ പൈലറ്റ് സമയോചിതമായി എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സുധിയെ റെയില്‍വേ സംരക്ഷണ സേന (ഞജഎ) കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ അശ്രദ്ധമായി ഓടിച്ചുവന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന

ദിലീപിന് കൈകൊടുത്ത ഗോവിന്ദന്‍ മാഷ് പിടിക്കുന്നത് പുലിവാല്‍! സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളും പിണറായിയും അമര്‍ഷത്തില്‍; ആ കുശലാന്വേഷണം ജാഗ്രത കുറവ് തന്നെ

കൊച്ചി: ദിലീപിന് കൈകൊടുത്ത സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. മതിയായ കരുതല്‍ സിപിഎം സെക്രട്ടറി എടുത്തില്ലെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പിഴവ് സംഭവിച്ചുവെന്ന വിലയിരുത്തലിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ പോലും സിപിഎമ്മിന് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കാണിക്കേണ്ട പക്വത ഗോവിന്ദന്‍ കാട്ടിയില്ലെന്നാണ് ഉയരുന്ന ആരോപണം. ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോഴുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാഷ്ട്രീയ-സിനിമാ രംഗത്ത് വലിയ സംവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെപ്രതീക്ഷകളെ ഉച്ചസ്ഥായിയിലെത്തിച്ചു. എന്നാല്‍ സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇരുമുന്നണികളെയും ഞെട്ടിച്ചു 35സീറ്റ് നേടിയാല്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനാ വുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പണവും പവറും കണ്ടു മഞ്ഞളി ക്കാത്തവരില്ല ഘടകകക്ഷികളില്‍ എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പോരാത്തതിന് കേന്ദ്ര

സര്‍ക്കാരിനെ വെട്ടി സ്വന്തം കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്‍, കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവും

LOKBHAVAN-CALENDER

തിരുവനന്തപുരം : സര്‍ക്കാര്‍ കലണ്ടറിനെ വെട്ടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ കലണ്ടറാണ് ലോക്ഭവനില്‍ നിന്നും വിതരണം ചെയ്യ്തിരുന്നത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്ക് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കലണ്ടറില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവുമുണ്ട്. ഫെബ്രുവരി മാസത്തെ പേജിലാണ് സവര്‍ക്കറുടെ ചിത്രം ഇടതുഭാഗത്തായുളളത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ചന്ദ്രശേഖര്‍ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. കേരളത്തില്‍ നിന്നും

ഫോണ്‍ തുറക്കുന്നതിനായുള്ള പാറ്റേണ്‍ ലോക്ക് പോലും ആത്മഹത്യാക്കുറിപ്പില്‍; ഭാര്യയും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല; ഞാനും അമ്മയും കുട്ടികളും പോകുന്നു! രാമന്തള്ളിയില്‍ ഒരേ ചിതയില്‍ സംസ്‌കാരം

കണ്ണൂര്‍: രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബകലഹത്തെത്തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന സൂചന നല്‍കി കലാധരന്റെ ആത്മഹത്യാക്കുറിപ്പ്. തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും അവളുടെ വീട്ടുകാരുമാണെന്ന് ആരോപിച്ചാണ് മുപ്പത്തിയാറുകാരനായ കലാധരന്‍ കുറിപ്പെഴുതിയത്. ഭാര്യയും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ വെച്ച് തേജോവധം ചെയ്യുകയാണെന്നും താങ്ങാവുന്നതിലും അധികമാണിത് എന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളെല്ലാം ഫോണിലുണ്ടെന്നും അധികാരികള്‍ അത് പരിശോധിക്കണമെന്നും

പഹല്‍ഗാമിലെ വേദനയില്‍ പാകിസ്ഥാന്‍ ക്യാപ്ടന് കൈ കൊടുക്കാത്ത ക്രിക്കറ്റിലെ ‘സ്‌കൈ’; അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന സിപിഎം സെക്രട്ടറിയ്ക്ക് പക്ഷേ ആ ചിന്ത പോയില്ല; ദിലീപ് കൈകൂപ്പിയപ്പോള്‍ ഓടിപോയി കൈ കൊടുത്ത ഗോവിന്ദന്‍; സൈബര്‍ ലോകം ചര്‍ച്ചയില്‍

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് മത്സരത്തിനെത്തി. പാകിസ്ഥാന്‍ നായകനെ നോക്കാതേയും കൈ കൊടുക്കാതേയും ടോസ് ഇടാന്‍ വന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എന്ന സ്‌കൈ തന്റെ രാജ്യത്തിന്റെ വികാരം ഉയര്‍ത്തി പിടിച്ചു. പഹല്‍ഗാമിലെ ക്രൂരതയ്ക്കുള്ള മറുപടിയായിരുന്നു അത്. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ചര്‍ച്ചകളിലെ താരമായി. അങ്ങനെയാകണം നിലപാട് എന്ന സോഷ്യല്‍ മീഡിയ കുറിച്ചു. ഇതിന് സമാനമായി രണ്ടു പേര്‍ അടുത്ത സമയം കണ്ടു മുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും

കൊച്ചിയില്‍ ദീപ്തിയെ വെട്ടി ഗ്രൂപ്പ് കളി; വി.കെ. മിനിമോള്‍ മേയറാകും; രണ്ടര വര്‍ഷം വീതം പങ്കിടാന്‍ യുഡിഎഫ് ധാരണ; കെപിസിസിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ദീപ്തിയെ ഒഴിവാക്കിയ കഥ

കൊച്ചി: കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കൊച്ചി നഗരസഭയുടെ പുതിയ മേയറായി കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോളെ തിരഞ്ഞെടുത്തു. രണ്ടര വര്‍ഷം വീതം മേയര്‍ പദവി പങ്കിട്ടെടുക്കാനുള്ള ‘ടേം’ വ്യവസ്ഥയിലാണ് യുഡിഎഫ് ധാരണയിലെത്തിയത്. ആദ്യ ടേമില്‍ വി.കെ. മിനിമോള്‍ മേയറാകുമ്പോള്‍ ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ശേഷിക്കുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറായും കെ.വി.പി. കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറായും ചുമതലയേല്‍ക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് മേയര്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഐപിഎസ് ‘ക്വട്ടേഷന്‍’, ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടും-ആഞ്ഞടിച്ച് വി.ഡി. സതീശന്‍; അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം, വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും- ചെന്നിത്തലയും വെളിപ്പെടുത്തലമായി; ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (SIT) മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. ഈ ഉദ്യോഗസ്ഥര്‍ പിന്മാറുന്നില്ലെങ്കില്‍ അവരുടെ പേരുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് ഹൈക്കോടതി ഗൗരവമായി എടുത്തതുകൊണ്ടാണ് അന്വേഷണം ഇത്രയെങ്കിലും മുന്നോട്ടുപോയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘എസ്‌ഐടിയെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രിയുടെ

കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; 25 ലക്ഷത്തോളം പേര്‍ പുറത്ത്; മരിച്ചവരും മുങ്ങിയവരും ഇരട്ടിപ്പുകാരും ഔട്ട്; നിങ്ങളുടെ വോട്ട് പോയോ എന്ന് അറിയാന്‍ പരിശോധിക്കേണ്ട വിധം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353 പേരെ ഒഴിവാക്കി പുതുക്കിയ കരട് പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ പ്രസിദ്ധീകരിച്ചു. സമഗ്രമായ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഇത്രയും വലിയൊരു ശുദ്ധീകരണം നടന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,04,244 സ്ത്രീകളും 1,23,37,841 പുരുഷന്മാരും 267 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍,