തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനിരിക്കെ. ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗങ്ങളിലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറച്ച് യുഡിഎഫ്. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇരുവരും മത്സരിക്കാന്‍ തീരുമാനം എടുത്തത്. ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും നേരത്തെ അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റി അംഗവുമായ
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിച്ച ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യു-വിനെ (ഉമേഷ് വള്ളിക്കുന്ന്) സര്‍വീസില്‍ നിന്ന് കേരളാ പോലീസ് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദിന്റേതാണ് നടപടി. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളും സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റദൂഷ്യവും കണക്കിലെടുത്താണ് പത്തനംതിട്ട എസ്പി ഉത്തരവിറക്കിയത്. പോലീസ് സേനയില്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട സോഷ്യല്‍ മീഡിയ പെരുമാറ്റച്ചട്ടം ഉമേഷ് ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. കേസില്‍ വിധിപറഞ്ഞ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈംഗികമായി ആക്രമിക്കപ്പെട്ടത് സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു നടിയായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പോലീസ് വീഴ്ചവരുത്തി. ഈ വീഴ്ചയ്ക്ക് വ്യക്തമായ വിശദീകരണം കോടതിയില്‍ നല്‍കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാറിന് കഴിഞ്ഞതുമില്ല. നടന്‍ ദിലീപിനെ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ അപ്പീല്‍ യുദ്ധത്തിന് പ്രോസിക്യൂഷന്‍ ഒരുങ്ങുകയാണ്.
തിരുവനന്തപുരം: വനിതാ ചലച്ചിത്രപ്രവര്‍ത്തകയോട് മോശമായ പെരുമാറിയെന്ന കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് ഹാജരായത്. അദ്ദേഹംത്തിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ കമ്മിറ്റി ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. സിനിമകളുടെ സെലക്ഷനിടെ കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം നടന്നത്. ജൂറി
പാട്ന: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ സ്മാര്‍ട്ട്ഫോണും ഹാന്‍ഡ്ബാഗും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്ന വഴിയാണ് മോഷണത്തിനിരയായത്. ബാഗിലുണ്ടായിരുന്ന 40000 രൂപയും, സ്മാര്‍ട്ട് ഫോണും, സ്വര്‍ണക്കമ്മലും നഷ്ടമായി, ബാഗിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടായി. എസി കോച്ചില്‍ രാത്രി ലോവര്‍ ബര്‍ത്തില്‍ ഉറങ്ങുമ്പോഴായിരുന്നു മോഷണം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. പുലര്‍ച്ചെയായിരിക്കും മോഷണം നടന്നതെന്നാണ്
തിരുവനന്തപുരം: വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ല. പോലീസില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ചു. എക്സൈസ് നല്‍കി. പിന്നീട് അജിത് കുമാറിനെ ഹൈക്കോടതി കുറ്റവിമക്തനാക്കി. ഇനി എപ്പോള്‍ വേണമെങ്കിലും പോലീസിലേക്ക് തിരിച്ചെത്താം. ഏത് പദവിയിലും ഇരിക്കാം. അതിനിടെയാണ് ജയില്‍ വകുപ്പിലെ പിണറായി സര്‍ക്കാരിന്റെ അതിവിശ്വസ്തനെ തേടി പണി എത്തുന്നത്. ആദ്യം സസ്പെന്റ് ചെയ്യാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ സസ്പെന്‍ഷന്‍ വന്നു. അജിത് കുമാറിനെതിരെ ആരോപണമായി ഉയര്‍ന്നത് പലതും പുകമറയായിരുന്നു. പക്ഷേ
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയിലേക്ക്. ഭൂരിപക്ഷ പിന്തുണയുള്ള നേതാക്കളെ തഴഞ്ഞ് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതോടെ കെപിസിസി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം ആണ് കൊച്ചിയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരാതി നല്‍കും. എന്നാല്‍ കെസിയും തല്‍കാലം ഈ വിഷയത്തില്‍ മൗനം പാലിക്കും. അതിനിടെ മേയറാകാന്‍ ഇല്ലെന്ന് ദീപ്തി പ്രഖ്യാപിച്ചു. എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേര്‍ഡ്-6’ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3 (ബാഹുബലി റോക്കറ്റ്) ആണ് ഈ വമ്പന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് എത്തിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന് വേണ്ടി ഇന്ത്യ നടത്തിയ ഈ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് കൈവന്ന വലിയൊരു നേട്ടമാണ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷം ബുധനാഴ്ച
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പുറത്ത് വന്നതിന് പിന്നാലെ ലിസ്റ്റിനെച്ചൊല്ലി പരാതി പ്രളയം. വോട്ട് ചോര്‍ച്ച തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കരട് ലിസ്റ്റ് സൂക്ഷ്മ പരിശോധന നടത്തുകയാണ്. പരാതിക്കാരുടെ ഹിയറിങ്ങിന് വോട്ടറുടെ ബൂത്തില്‍ത്തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കും. ഹിയറിങ്ങ് ആവശ്യമുളളവര്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിത്തുടങ്ങി. പരാതി സ്വീകരിക്കുന്നതടക്കമുള്ള ആവശ്യത്തിലേക്കായി ബിഎല്‍ഒമാരുടെ ജോലി ജനുവരി 22 വരെ നീട്ടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇആര്‍ഒ, എഇആര്‍ഒ എന്നിവരടക്കം 1000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹിയറിങ് അത്യാവശ്യമാണെങ്കില്‍
തിരുവനന്തപുരം: സ്മൃതി, ഹര്‍മന്‍, ജെമീമ, ഷെഫാലി ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്നു. ഇന്ത്യ – ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായിട്ടാണ് ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26, 28, 30 തീയതികളില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. ഇന്ന് വൈകിട്ട് 5.40 ന് പ്രത്യേക വിമാനത്തില്‍










