ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി സോഷ്യല്‍മീഡിയ ഉപയോഗിക്കാം, റീലുകളും പോസ്റ്റുകളും കാണാം, സ്വന്തമായി കണ്ടന്റ് അപ്‌ലോഡ് ചെയ്യരുത്, അപരിചിത വാട്‌സാപ് ഗ്രൂപ്പുകളില്‍ ചേരരുത്. സുപ്രധാന ഭേദഗതികള്‍ വരുത്തി സേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് വഴി പുറത്തിറക്കിയ ഉത്തരവ് പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും റീലുകളും കാണാനുളള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ പാടില്ല. സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെങ്കിലും പോസ്റ്റുകളിലോ വീഡിയോകളിലോ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ പാടില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളോ

തലസ്ഥാനത്ത് ബിജെപി യുഗം; വി.വി. രാജേഷും ആശാ നാഥും ചരിത്രത്തിലേക്ക്; അട്ടിമറികള്‍ക്കൊടുവില്‍ ആര്‍എസ്എസ് ‘ഫോര്‍മുല’യില്‍ മേയര്‍ ഭരണത്തിലേക്ക് സമര നായര്‍; രാധാകൃഷ്ണന്റെ പിന്തുണയും ബിജെപിക്ക്; അനന്തപുരത്ത് താമര വിരിയും

തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിന് തുടക്കം. കേരളത്തിലെ ആദ്യ ബിജെപി മേയറായി അഡ്വ. വി.വി. രാജേഷും ഡെപ്യൂട്ടി മേയറായി ജി.എസ്. ആശാ നാഥും ഇന്ന് അധികാരമേല്‍ക്കും. ഭരണസിരാകേന്ദ്രത്തിലെ ശക്തരായ രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ തന്നെ വേണമെന്ന ആര്‍എസ്എസ് നിലപാടാണ് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ മാറ്റിനിര്‍ത്തി വി.വി. രാജേഷിനെ അമരത്തെത്തിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാധാകൃഷ്ണന്റെ പിന്തുണ കൂടി ലഭിച്ചതോടെ 101 അംഗ കൗണ്‍സിലില്‍

മാണിയുടെ കോട്ട തകര്‍ത്ത് പുളിക്കക്കണ്ടം കുടുംബം; പാലാ നഗരസഭ ഇനി യുഡിഎഫിന്; 21-കാരി ദിയ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ; പാലായില്‍ പുതു യുഗ പിറവി; ജോസ് കെ മാണിയ്ക്ക് കഷ്ടകാലം

പാലാ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം. മാണിയുടെ മരണശേഷം പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് (എം) ഏറ്റവും വലിയ തിരിച്ചടി. ഈ മാറ്റം ജോസ് കെ മാണിയ്ക്ക് വലിയ തിരിച്ചടിയാണ്. 1985-ന് ശേഷം ആദ്യമായി പാലാ നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് ഇതര മുന്നണി പിടിച്ചെടുത്തു. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും കുടുംബവും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ ചരിത്ര അട്ടിമറി സാധ്യമായത്. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലായുടെ അമരത്തെത്തുന്നതോടെ,

തദ്ദേശത്തില്‍ പോറ്റിയേ കേറ്റിയേ പാരഡിയുണ്ടാക്കിയ അപകടം മനസിലാക്കി സര്‍ക്കാര്‍, മുഖ്യമന്ത്രിയും പോറ്റിയും സംസാരിക്കുന്ന എഐ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി, ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ത്ത് വെച്ച് പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ് . സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പോറ്റിയും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കുന്ന തരത്തിലുളള എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍

മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു; രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് വന്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ച് നില്‍ക്കുന്ന വ്യാജ എഐ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി പ്രതിയുടെ ചെവിയില്‍ മന്ത്രിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഇത് രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 എന്ന മാജിക് നമ്പര്‍ ഉറപ്പിച്ച് ബിജെപി. കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിയെ പിന്തുണയ്ക്കും

Pattoor-Radhakrishnan

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ. ഇതോടെ കോര്‍പ്പറേഷനില്‍ ബിജെപി കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലെത്തി. രാധാകൃഷ്ണന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ ഗ്രീന്‍ഫ്‌ളോ കണ്ണമ്മൂല എന്ന തന്റെ വികസന പദ്ധതി ബിജെപി അംഗീകാരിച്ചതായി രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍

പ്രധാനമന്ത്രി അടുത്തമാസം തിരുവനന്തപുരത്തേക്ക് ; അനന്തപുരിയുടെ മേയര്‍ വി.വി.രാജേഷ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കും; വികസന രേഖ പ്രഖ്യാപിക്കും, ബിജെപി പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

Narendramodi

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തുമെന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചു. മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ ബിജെപിയുടെ മേയര്‍ കോട്ടിട്ട് സ്വീകരിക്കണമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം ഇത്തവണ നടക്കും. കോര്‍പ്പറേഷനിലെത്തുന്ന പ്രധാനമന്ത്രി അനന്തപുരിയുടെ സമഗ്ര വികസന രേഖ പുറത്തിറക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. ബിജെപി കോര്‍പ്പറേഷന്റെ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി അവസാനമായി കേരളം സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും തിരുവനന്തപുരത്തെത്തും.

മേയര്‍ പ്രഖ്യാപനം നടത്താതെ അതൃപ്തി പരസ്യമാക്കി രാജീവ് ചന്ദ്രശേഖര്‍; പ്രഖ്യാപിക്കാന്‍ എത്തിയ സുരേഷിന്റെ മുഖത്ത് മ്ലാനത; കരമന ജയനും ഊര്‍ജ്ജമില്ല; സംസ്ഥാന അട്ടിമറിയെ തകര്‍ത്തത് നാഗ്പൂരിലെ കരുതല്‍; വിവി രാജേഷിനെ മേയറാക്കുന്നത് ആര്‍ എസ് എസ്

തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ നിയോഗിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് നാഗ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയുടെ നിലപാടിനെ ബി.ജെ.പി ദേശീയ നേതൃത്വം പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ നൂറാം വാര്‍ഷിക വേളയില്‍ തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുക്കുമ്പോള്‍, പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരാള്‍ തന്നെ മേയറാകണമെന്നത് ആര്‍.എസ്.എസിന്റെ കര്‍ശന നിലപാടായിരുന്നു. മുന്‍ എഡിജിപി ശ്രീലേഖയെ മേയറാക്കണമെന്നതായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീര്‍ത്തും ശ്രീലേഖയ്ക്ക് അനുകൂലമായിരുന്നു. സംസ്ഥാന

ശബരിമലയില്‍ ഭക്തര്‍ക്കായി സമരം നയിച്ച യുവമോര്‍ച്ചക്കാരന്‍; എസ് എഫ് ഐയില്‍ തുടങ്ങിയെങ്കിലും ചുവട് മാറിയതോടെ ആര്‍ എസ് എസിന്റെ വിശ്വസ്തന്‍; തിരുവനന്തപുരത്തെ ഭാവി മേയര്‍ വിവി രാജേഷ് പഴയ കമ്യൂണിസ്റ്റ്! നഗരസഭാ പിതാവായി നെടുമങ്ങാട്ടുകാരന്‍; എല്ലാം അയ്യപ്പ നിശ്ചയം! ചാലക്കയത്തെ ഹീറോ മേയറാകുമ്പോള്‍

തിരുവനന്തപുരം: മേയര്‍ തിരഞ്ഞെടുപ്പ് എന്ന ഏക കടമ്പ കൂടി കടന്നാല്‍ വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ നഗരപിതാവാകും. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദം’ കൂടി അതിജീവിച്ചാല്‍ രാജേഷിന് അത് ഇരട്ടി വിജയമാകും. സ്‌കൂള്‍ പഠനകാലത്തും മാര്‍ ഇവാനിയോസ് കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന രാജേഷ് പ്രീ-ഡിഗ്രിക്ക് ശേഷമാണ് ആര്‍.എസ്.എസുമായി അടുക്കുന്നത്. തുടര്‍ന്ന് ശാഖകളില്‍ സജീവമായ അദ്ദേഹം എ.ബി.വി.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. വി. മുരളീധരന്‍ എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കേരളത്തിലെ അദ്ദേഹത്തിന്റെ പ്രധാന അനുയായി ആയിരുന്നു രാജേഷ്. വി.

വിവി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയറാകുക ആശാനാഥ്; അവസാന റൗണ്ടില്‍ മുന്‍ ഡിജിപി ശ്രീലേഖ് പുറത്ത്; തിരുവനന്തപുരത്ത് ചരിത്രം രചിക്കാന്‍ ബിജെപി നിയോഗിക്കുന്നത് മുരളീധരന്റെ വിശ്വസ്തനെ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി. രാജേഷിനെ ഔദ്യോഗികമായി നിശ്ചയിച്ചു. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദത്തില്‍’ 20 ബിജെപി കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെട്ടില്ലെങ്കില്‍ രാജേഷിന്റെ വിജയം ഉറപ്പാണ്. മുന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി.വി. രാജേഷിന് നഗരപിതാവാകാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഡല്‍ഹി കേന്ദ്രനേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് അംഗീകരിച്ചത്. ആശാ നാഥാണ് ബിജെപിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ പൂജപ്പുര വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ വി.വി. രാജേഷ് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ