2025-ലെ സൂപ്പര്‍ഹിറ്റ് മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഒടിടിയിലേക്ക് തീയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍

തിരുവനന്തപുരം :പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം എക്കോ ഒടിടിയില്‍. 2025 നവംബര്‍ 21-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിന്‍ജിത് അയ്യത്താണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ബാഹുല്‍ രമേശാണ്. തിയറ്റുകളില്‍ ആദ്യനാളുകളില്‍ വലിയ ശ്രദ്ധനേടിയില്ലെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റാവുകയായിരുന്നു. ചിത്രത്തിന്റെ ദൃശ്യഭംഗിയും സിനിമാറ്റോഗ്രാഫിയും പ്രേക്ഷകര്‍ക്ക് മികച്ചൊരു അനുഭവമായിരുന്നു. പ്രേക്ഷകപിന്തുണയും നിരൂപക പിന്തുണയും നേടിയാണ് ചിത്രം മുന്നേറിയത്. തിയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത എക്കോ ഡിസംബര്‍ 31 മുതല്‍

യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനതിരെ സിബിഐ കേസ്; പ്രതി കൊല്ലം ശാസ്താംകോട്ടക്കാരി റമീലാ ബീവി

തിരുവനന്തപുരം :  പൊതുമേഖല സ്ഥാപനമായ യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്‌നെതിരെ സിബിഐ കേസെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനി പി റമീല ബീവി യാണ് സ്ഥാപനത്തിന്റെ ഉടമ. സിബിഐയുടെ തിരുവനന്തപുരത്തുള്ള സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് മേധാവിയും പോലീസ് സൂപ്രണ്ടുമായ ദിവ്യ സാറ തോമസ് ഐ പി എസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസിന്റെ അനേഷണചുമതല അഡിഷണല്‍ പോലീസ്

ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില്‍ ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ

തിരുവനന്തപുരം: വിക്കി പീഡിയ പരിശോധിച്ചാല്‍ അടല്‍ വിഹാരി വാജ്പേയിയുടേയും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടേയും ജന്മദിനം ഒന്നാണ്. ഡിസംബര്‍ 25. വിക്കി പീഡിയയിലെ വിവരം അനുസരിച്ച് 1960 ഡിസംബര്‍ 25നാണ് ശ്രീലേഖയുടെ ജനനം. അതനുസരിച്ച് ഇന്നലെ അവരുടെ ജന്മദിനം. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം മേയറാകുമെന്ന് ഏവരും പ്രതീക്ഷിച്ച ശ്രീലേഖയെ ബിജെപിയിലെ ചിലര്‍ വെട്ടി വീഴ്ത്തിയതും അതേ ദിവസം. അതിനിടെ ശ്രീലേഖയെ പുകഴ്ത്തിയ ഫെയ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. മേയര്‍ സ്ഥാനം പ്രതീക്ഷിച്ചാണ് അവര്‍ മത്സരിച്ചതെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ, ബിജെപി ജയിച്ചാല്‍

തദ്ദേശ ഫലം വന്ന കഴിഞ്ഞയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് തൂക്കി ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടറും ട്വന്റിഫോറും ബഹുദൂരം പിന്നില്‍, ജനം ടിവിക്കും നേട്ടം

തിരുവനന്തപുരം : ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്. 50-ാം ആഴ്ചത്തെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസ് 142 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടറിന് 117 പോയിന്റ് മാത്രമേ നേടാനായുളളൂ. മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോര്‍ വെറും 74 പോയിന്റ് നേടി. തദ്ദേശഫലം വന്ന 13-ാം തീയതി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വമ്പന്‍ മത്സരമാണ് നടന്നത്. കടുത്ത മത്സരം നടന്ന ഈയാഴ്ച ഏഷ്യാനെറ്റ് വമ്പന്‍ ലീഡാണ് നേടിയിരിക്കുന്നു. തദ്ദേശ ഫലം,

താല്‍ക്കാലികക്കാരുടെ ഫയല്‍ പരിശോധിക്കും; അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതികളുടെ രേഖകളെല്ലാം മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് നല്‍കും; എല്ലാ കരാറുകാരും നിരീക്ഷണത്തിലാകും; സി പി എമ്മിന്റെ കോട്ടയായ തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ചുവടുറപ്പിക്കാന്‍ ബിജെപി; മേയര്‍ വിവി രാജേഷ് ചടുലമായ നീക്കങ്ങള്‍

വി.വി. രാജേഷിന്റെ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ സി പി എമ്മിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴിമതികളുടെയും വസ്തുതകള്‍ ഒന്നൊന്നായി പുറത്തു വരും എന്നത് തന്നെയാണ് പാര്‍ട്ടിയെ പ്രതിരോധത്തില്‍ എത്തിക്കുക. നഗരഭരണം ഇന്ന് ഏറ്റെടുത്ത ബി ജെ പി ഏറ്റവും പ്രാധാന്യം നല്‍കുന്നതും മുന്‍ ഭരണസമിതിയുടെ അഴിമതികള്‍ പൊതു ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതിനാണ്. ഇതിനായി വിപുലമായ പരിശോധനാ സംവിധാനം ഒരുക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ

കൊച്ചി മേയറാകാത്ത ദീപ്തി; മുമ്പ് ഗ്രൂപ്പിന്റെ കരുത്തില്‍ ദീപ്തി വെട്ടിയ ഡോ നിജി ജസ്റ്റിന്‍ തൃശൂര്‍ മേയറായി; പിന്നാലെ പേയ്‌മെന്റ് പദവി ആരോപണവുമായി ലാലി ജെയിംസും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി തൃശൂരും കൊച്ചിയും; ഈ വനിതാ മേയര്‍മാര്‍ക്ക് ഇനി എന്തു സംഭവിക്കും?

ഡോ നിജി ജസ്റ്റിന്‍

തൃശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഇത്.  ലാലി ജെയിംസിനെതിരെ നിജി ജസ്റ്റിന്‍ പരാതി നല്‍കും. കോച്ചി മേയറായി പരിഗണിച്ചത് ദീപ്തി മേരി വര്‍ഗ്ഗീസിനെയാണ്. എന്നാല്‍ അവസാനം മിനിമോള്‍ക്ക് നറുക്കു വീണു. മുമ്പ് യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുമ്പോള്‍ ദീപ്തിയും നിജിയും സമകാലികരായിരുന്നു. അന്ന് ദീപ്തിയുടെ ഇടപെടലുകള്‍

വയനാട്ടിലെ സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി; ചൂരല്‍മല ദുരന്തകാലത്ത് പട്ടാള സമാനമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ജനകീയന്‍; മാവോയിസ്റ്റുകളുടെ പേടിസ്വപ്നം; വയനാട് നെഞ്ചോട് ചേര്‍ത്ത ദുരന്ത രക്ഷാപ്രവര്‍ത്തന ഹീറോ; തപോഷ് ബസുമദാരിയെ തേടി കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി എത്തും; വയനാട് എസ് പിയ്ക്ക് പുതിയ ദൗത്യം

കല്‍പ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായ തപോഷ് ബസുമദാരിയെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി നല്‍കും. വയനാട്ടില്‍ നിന്നും മാറ്റി പുതിയ ദൗത്യം ഏല്‍പ്പിക്കാനാണ് തീരുമാനം. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി വയനാട്ടില്‍ നിയമിതനായത്. 2024 ഓഗസ്റ്റിലായിരുന്നു ഈ നിയമനം. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി,  കല്‍പ്പറ്റ – ഇരിട്ടി എന്നിവടങ്ങളില്‍ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്. പോലീസ് അഴിച്ചു

കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ലാലി ജെയിംസ്, പണം വാങ്ങി മേയര്‍ പദവി വിറ്റു, പണമില്ലാത്തതിന്റെ പേരില്‍ തന്നെ തഴഞ്ഞു, ലാലിയെ അനുനയിപ്പിക്കാനുളള ശ്രമവുമായി കോണ്‍ഗ്രസ്‌

തൃശൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ് രംഗത്തെത്തി. തൃശൂര്‍ മേയര്‍ പദവിയിലേതന്നെ പരിഗണിച്ചില്ലെന്നും പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച തനിക്ക് നീതി ലഭിച്ചില്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കളുടെ ഇടപെടലുകളാണ് തന്നെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയതെന്നും ലാലി ജെയിംസ് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം സാധാരണ പ്രവര്‍ത്തകരെ പൂര്‍ണമായും അവഗണിക്കുന്ന തരത്തിലാണെന്നും, തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒരു ചെറിയ സംഘമാണെന്നും ലാലി ജെയിംസ് ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി തെരുവിലിറങ്ങി പ്രവര്‍ത്തിച്ചവര്‍ക്ക് അംഗീകാരമോ പിന്തുണയോ ലഭിക്കുന്നില്ലെന്നും, വ്യക്തിപരമായ താല്‍പര്യങ്ങളും

കൈക്കൂലിപ്പണത്തില്‍ ജയില്‍ മേധാവിക്കും പങ്ക്; എം.കെ. വിനോദ് കുമാറുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുന്‍ ഡിഐജി

എം.കെ. വിനോദ് കുമാറുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുന്‍ ഡിഐജി

തിരുവനന്തപുരം: തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെ, ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിഐജി പി. അജയകുമാര്‍ രംഗത്തെത്തി. അഴിമതിയിലൂടെ ലഭിച്ച പണത്തിന്റെ പങ്ക് ജയില്‍ മേധാവി കൈപ്പറ്റിയിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ അവിശുദ്ധമായ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിനോദ് കുമാറിന്റെ വഴിവിട്ട നടപടികളെ ചോദ്യം ചെയ്തപ്പോള്‍ ബല്‍റാംകുമാര്‍ ഉപാധ്യായ തന്നോട് വ്യക്തിവൈരാഗ്യത്തോടെ പെരുമാറിയതായും അജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടിപി വധക്കേസിലെ പ്രതികള്‍ക്ക്

ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങും; ലക്ഷ്യമിട്ടത് 1000 കോടി ഇടപാട്; ശബരിമലയിലേയും പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും കൊള്ള നടന്നില്ല; ഡി മണിക്ക് പിന്നില്‍ മഹാരാഷ്ട്രാ മാഫിയ

ശബരിമല കൊള്ള

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക വഴിത്തിരിവ്. ‘ഡയമണ്ട് മണി’ എന്നറിയപ്പെടുന്ന ബാലമുരുകനും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പുരാവസ്തു മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന കാര്യത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചതോടെ ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണവും കടത്തുന്നതിന് പിന്നില്‍ മഹാരാഷ്ട്ര