കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യത്തിനെതിരെയുള്ള നടപടിയില്‍ കൈപൊള്ളി കേരളാ പോലീസ്. ശബരിമലയിലെ സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനാണ് സുബ്രഹ്‌മണ്യനെതിരെ പോലീസ് കേസെടുത്തത്. സുബ്രഹ്‌മണ്യനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതും പോലീസിന്റെ പിഴവായി വേണം കാണാന്‍. ആറുമാസം മാത്രം ശിക്ഷ കിട്ടാവുന്ന ഒരു കുറ്റത്തിന് ഒരാളെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുന്നത് ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നോട്ടീസു നല്‍കി വിളിച്ചുവരുത്താന്‍ പോലീസിന്
മുംബൈ: നോണ്‍പ്രോഫിറ്റബിള്‍ സര്‍ക്കാര്‍ ഇതര എന്‍ജിഒ സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ . മൂന്ന് വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത എന്‍.ജി.ഒകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 2021 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തനം നിലച്ച സംഘടനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചത്. 2010ലെ എഫ്.സി.ആര്‍.എ (വിദേശ സംഭാവന നിയമ പ്രകാരം) റജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കണമെങ്കില്‍ വ്യക്തമായ കാരണം കാണിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. എന്‍.ജി.ഒകള്‍ക്കും സാമൂഹിക പ്രവര്‍ത്തകരും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമമാണ് എഫ്.സി.ആര്‍.എ. 2020ല്‍
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ ഫോൺ ലക്ഷ്യം കാണാതെ ഉഴലുന്നു. ഏതാണ്ട് 1531. 6 8 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയ്ക്കാണ് ഈ ദുർഗതി. കേരളത്തിൽ 14 ജില്ലകളിലും കൂടി 14194 സൗജന്യ കണക്ഷനുകൾ മാത്രമാണ് കെ ഫോൺ ഇതുവരെ നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കണക്ഷനുകൾ-3435 എണ്ണം.ഏറ്റവും കുറവ് 388 കണക്ഷനുകൾ മാത്രം നൽകിയിട്ടുള്ള പത്തനംതിട്ട ജില്ലയിലും. മലപ്പുറം കഴിഞ്ഞാൽ ആയിരത്തിന്മേൽ കണക്ഷനുകൾ നൽകിയിട്ടുള്ള മൂന്ന് ജില്ലകളെ ഉള്ളൂ.
തിരുവനന്തപുരം : സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം. ആവശ്യത്തിനു ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ അധിക ചുമതലയാണിപ്പോള്‍ ഐ എ എസില്‍ മാത്രമല്ല ഐ പി എസ്, ഐ എഫ് എസ് തലത്തിലും കേരളത്തില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ല എന്നതാണ് സ്ഥിതി. സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍ പോയിട്ടുമുണ്ട്. ഐ എ എസില്‍ 78 ഒഴിവുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഐ പി എസില്‍ 26 ഉം ഐ എഫ്
തിരുവനന്തപുരം: സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായരെ ശതാഭിഷിക്ത വേളയില്‍ സില്‍വര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ ബില്‍ഡിംഗിലെ എം.എന്‍.വി.ജി. അടിയോടിയില്‍ നടന്ന ചടങ്ങ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍. അനന്തകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രസിഡന്റ് എസ്. ഹനീഫാ റാവുത്തര്‍, സെക്രട്ടറി പി. ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായരുടെ അധ്യാപന-ഗവേഷണ സംഭാവനകളും സംസ്‌കൃത സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും വേദിയില്‍ ചര്‍ച്ചാവിഷയമായി.പ്രൊഫ. പുത്തൂര്‍
Exclusive, Latest News, Latest News HD
തദ്ദേശത്തിലെ ഫലം കണ്ടല്ലോ… ഇനി അഞ്ചു മാസം കഴിയുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയം മാറും…. അപ്പോള്‍ നീതി കേടുകള്‍ക്ക് എണ്ണിയെണ്ണി പോലീസ് മറുപടി പറയേണ്ടി വരുമെന്ന് പോലീസ് ഉന്നതന് മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ പ്രമുഖന്‍; പിന്നാലെ സുബ്രഹ്‌മണ്യത്തിന് മോചനം; ആ എഐ കേസില്‍ പോലീസ് പുനര്‍ചിന്തനം; കോഴിക്കോട്ടെ അറസ്റ്റും വിട്ടയ്ക്കലും: പ്രതിപക്ഷ ഇടപെടല്‍ ഫലം കണ്ടു!
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാളി. പോലീസ് ഉന്നതന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുബ്രഹ്‌മണ്യെനെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചത്. പ്രതിപക്ഷത്തെ പ്രമുഖന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. സുബ്രഹ്‌മണ്യത്തിനെതിരെ നടപടിയുണ്ടായാല്‍ ഭരണമാറ്റമുണ്ടാകുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് ഉന്നതനെ പ്രതിപക്ഷത്തെ പ്രധാനി അറിയിച്ചു. നിയമവിരുദ്ധ കേസാണ് ഇതെന്നും ഇത്തരം നടപടികള്‍ എടുക്കുന്ന പോലീസുകാര്‍ ഭരണം മാറുമ്പോള്‍ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷത്തെ പ്രമുഖന്‍
കൊച്ചി: റിലീസ് ദിനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടി നിവിന്‍ പോളി ചിത്രം സര്‍വ്വം മായ ബോക്സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമാണ് തുടരുന്നത്. ചിത്രം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് അനുകൂലമായത്. ക്രിസ്മസ് അവധിക്കാലമായതിനാല്‍ മള്‍ട്ടിപ്ലക്‌സുകളിലടക്കം ചിത്രത്തിന് വന്‍തിരക്കാണ്. നിവിന്‍പോളിയുടെ അനായാസ അഭിനയവും വ്യത്യസ്തമായ കഥപറച്ചിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്ും മാത്രം ചിത്രം 8.6 കോടി ഗ്രോസ് കളക്ഷന്‍ നേടി. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും, തിയേറ്റര്‍ പ്രതികരണങ്ങള്‍ അനുകൂലമായതോടെ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ നിര്‍ണ്ണായക കണ്ണിയെന്ന് സംശയിക്കുന്ന ഡി മണിയെ തേടി തമിഴ്നാട്ടിലെ ദിണ്ഡിഗലിലെത്തിയ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നാടകീയമായി പിന്‍വാങ്ങി. സ്വന്തം തട്ടകത്തില്‍ അതിശക്തനായ മണിയുടെ സങ്കേതത്തില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് മടങ്ങിയത്. താന്‍ ഡി മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ഇയാള്‍ പോലീസിനോട് വാദിച്ചതെങ്കിലും, ഡി മണിയുടെ യഥാര്‍ത്ഥ പേര് എം. സുബ്രഹ്‌മണ്യം എന്നാണെന്നും അതിന്റെ ചുരുക്കപ്പേരാണ് എം.എസ്. മണിയെന്നും പോലീസ് സ്ഥിരീകരിച്ചു. ദിണ്ഡിഗല്‍
കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചേവായൂര്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ പിടിക്കുന്ന രീതിയിലുള്ള എഐ (അക) നിര്‍മ്മിത ചിത്രം പങ്കുവെച്ചതിലൂടെ കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. സുബ്രഹ്‌മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയും ഉള്‍പ്പെടുന്ന തരത്തില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് അതിരാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടപടി സ്വീകരിച്ചത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുളള ഉദ്ദേശത്തോടെ ചിത്രം എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചിത്രം തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരുടെ സഹായത്തോടെയാണെന്ന് കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. സമാനമായ രീതിയില്‍ ചിത്രം










