തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ ഫോൺ ലക്ഷ്യം കാണാതെ ഉഴലുന്നു. ഏതാണ്ട് 1531. 6 8 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയ്ക്കാണ് ഈ ദുർഗതി.
കേരളത്തിൽ 14 ജില്ലകളിലും കൂടി 14194 സൗജന്യ കണക്ഷനുകൾ മാത്രമാണ് കെ ഫോൺ ഇതുവരെ നൽകിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കണക്ഷനുകൾ-3435 എണ്ണം.ഏറ്റവും കുറവ് 388 കണക്ഷനുകൾ മാത്രം നൽകിയിട്ടുള്ള പത്തനംതിട്ട ജില്ലയിലും.
മലപ്പുറം കഴിഞ്ഞാൽ ആയിരത്തിന്മേൽ കണക്ഷനുകൾ നൽകിയിട്ടുള്ള മൂന്ന് ജില്ലകളെ ഉള്ളൂ. കൊല്ലം, പാലക്കാട് തൃശൂർ എന്നീ ജില്ലകൾ.കൊല്ലത്ത് 1453 കണക്ഷനുകളും പാലക്കാട് 1296 കണക്ഷനുകളും തൃശ്ശൂരിൽ 1219 കണക്ഷനുകളുമാണ് നൽകിയിട്ടുള്ളത്.
ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് പുതിയ ആയുധം; മുനമ്പം വിഷയം ഇടതുപക്ഷ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; വഖഫ് ബോര്‍ഡിനെതിരെ സമരസമിതി, അനുനയ നീക്കങ്ങള്‍ പൊളിയുന്നു
കാസർകോട്- 583, കണ്ണൂർ -853, വയനാട് -687, കോഴിക്കോട് -964,എറണാകുളം -993, ഇടുക്കി- 404, കോട്ടയം- 471, ആലപ്പുഴ -583,തിരുവനന്തപുരം- 867 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കെ ഫോൺ കണക്ഷനുകളുടെ എണ്ണം.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് സൗജന്യമായി കണക്ഷനുകൾ നൽകുക. നിലവിൽ മഞ്ഞ അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള റേഷൻ കാർഡുകൾ ഉള്ളവരുടെ അപേക്ഷ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.
സർക്കാർ ഓഫീസുകളിൽ കെ ഫോൺ കണക്ഷനുകൾ നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ആ രംഗത്തും പുരോഗതി ഉണ്ടായില്ല. നാമമാത്ര കണക്ഷനുകളാണ് സർക്കാർ ഓഫീസുകളിൽ ഇതുവരെ നൽകിയത്. വേണ്ടത്ര സ്പീഡ് ഇല്ലാത്തതിനാൽ കണക്ഷൻ എടുത്തവർതന്നെ അത് ഉപേക്ഷിച്ച് മറ്റ് കണക്ഷനുകൾ തേടി പോവുകയാണ് ഉണ്ടായത്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ ഫോൺ കണക്ഷൻ നൽകുന്ന പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിരുന്നു. ഇതും പാളിയ സ്ഥിതിയിലാണ്. കേരളത്തിലൊട്ടാകെ വെറും 9765 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ ഇതുവരെ കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ.
മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിൽ മാത്രമാണ് ഈ രംഗത്ത് ആയിരത്തിനുമേൽ കണക്ഷനുകൾ നൽകാൻ കഴിഞ്ഞിട്ടുള്ളത്. മലപ്പുറത്ത് 1115ഉം കണ്ണൂരിൽ 1084ഉം കോഴിക്കോട് 1045 കണക്ഷനുകളും നൽകി. കാസർകോട് ജില്ലയിൽ ഇതുവരെ 37 കണക്ഷനുകൾ മാത്രമേ നൽകിയിട്ടുള്ളൂ.
വയനാട്,- 311, പാലക്കാട് -723, തൃശ്ശൂർ -825, എറണാകുളം -579, ഇടുക്കി -414, കോട്ടയം- 778, ആലപ്പുഴ -496, പത്തനംതിട്ട- 499, കൊല്ലം -676, തിരുവനന്തപുരം- 812 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നൽകിയിട്ടുള്ള കെ ഫോണുകളുടെ എണ്ണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലിൽനിന്നും പണം ഈടാക്കി കൊണ്ടാണ് കണക്ഷനുകൾ നൽകിയിരുന്നത്. പ്രവർത്തന മികവ് വളരെ കുറവായതിനാൽ കെ ഫോൺ എടുക്കാൻ ആർക്കും താൽപര്യമില്ല എന്നതാണ് വസ്തുത.
കെ ഫോൺ പദ്ധതിയുടെ ജി എസ് ടി കൂടാതെയുള്ള തുകയാണ് 1531. 68 കോടി രൂപ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; പാഠപുസ്തക വിതരണം ‘തുഗ്ലക്ക് പരിഷ്കാരം’, മന്ത്രി വാസവനെതിരെ അവകാശലംഘന നോട്ടീസ് നല്‍കും





