തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയാണ് തലസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റന്നാളും യെലോ അലര്‍ട്ടായിരിക്കും. ജൂണ്‍ രണ്ടിന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ജൂണ്‍ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയും കാറ്റും കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരങ്ങളും മരക്കൊമ്പുകളും ലൈനുകളിലേക്ക് വീഴുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരം സാഹചര്യങ്ങളില്‍ വലിയ രീതിയിലുള്ള സുരക്ഷാ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
കാറ്റും മഴയും കാരണം വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത പുലര്‍ത്തണം.
പൊട്ടിവീണ ലൈനുകളിലോ അതിന്റെ പരിസര പ്രദേശങ്ങളിലോ വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും ഇതിന്റെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുത്.
ലൈനുകള്‍ പൊട്ടിവീഴുന്നത് പോലുള്ള അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫിസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം. (ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്).
വൈദ്യുതി സംബന്ധമായ സാധാരണ പരാതികള്‍ അറിയിക്കാനും വിവരങ്ങള്‍ അറിയാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. കൂടാതെ 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചോ വാട്‌സാപ് സന്ദേശമയച്ചോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം




