തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 26ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിൽ നാല് ദിവസത്തോളം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാകാമെന്നും കാലാവസ്ഥ വകുപ്പിന്റെ കുറിപ്പിലുണ്ട്. കഴിഞ്ഞ വർഷം മെയ് 24നായിരുന്നു കേരളത്തിൽ മൺസൂൺ ആരംഭിച്ചത് .
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കും. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പ് തുടരാനാണ് സാധ്യത. യെല്ലോ അലർട്ടുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്







