തൃശൂർ : മുഖ്യമന്ത്രി വി.ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദർശനത്തിനിടെ ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന ബി.ജെ.പിയുടെ പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി ഗോപിനാഥൻ ക്ഷേത്ര ഗോപുരത്തിലെ രേഖകളിൽ പരിശോധന നടത്തുന്നത്. ഇതോടൊപ്പം സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ചെയർമാൻ മൊഴിയും രേഖപ്പെടുത്തും.
മന്ത്രി എ.പി അനില്‍കുമാറിൻറെ മകൻറെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വി.ഐ.പി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം മൂലം പുലർച്ചെ മുതല്‍ കാത്തുനിന്നിരുന്ന ഭക്തർക്ക് തടസ്സമുണ്ടായെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദർശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദർശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ ഗോപാലകൃഷ്ണൻ അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു. അഞ്ച് പേർക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെ നാല് പേർ മാത്രമേ ദർശനത്തിനായി കയറിയുള്ളു. മറ്റ് ഭക്തർക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുണ്‍കുമാർ വിശദീകരിച്ചു.


“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





