നെയ്യാറ്റിന്‍കര: അരുമാനൂരിലെ വിവാദ വിവാഹത്തിന് പിന്നിലെ ദുരൂഹതകള്‍ ഓരോന്നായി പുറത്തുവരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെ പങ്കെടുത്ത ‘കുംഭമേള’ പെണ്‍കുട്ടിയുടെ വിവാഹത്തിന് മുന്നോടിയായി, ഒന്നാം പ്രതി ഫര്മാന് ഖാനും സുഹൃത്തും അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിച്ച് പ്രവേശിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മതവിശ്വാസം മറച്ചുവെച്ച് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതില്‍ കേരള പോലീസും പ്രത്യേക അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.
മാര്‍ച്ച് 7ന് ഫര്മാന് ഖാനും സുഹൃത്തും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയെന്നാണ് സൂചന. അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്കുള്ള ക്ഷേത്രത്തില്‍, തങ്ങള്‍ മുസ്ലീമാണെന്ന വിവരം മറച്ചുവെച്ചാണ് ഇവര്‍ കടന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ആചാരലംഘനം നടത്താന്‍ ഇവര്‍ക്ക് സഹായം നല്‍കിയത് നെയ്യാറ്റിന്‍കര സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവുമാണെന്ന ആരോപണം ഗൗരവകരമാണ്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നു.
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരം പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് വിവാഹം നടത്തിയത്. വിവാഹശേഷം പ്രതികള്‍ അരുമാനൂരില്‍ താമസിച്ചതായാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം താമസിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഫര്മാന് ഖാനെതിരെ ബലാത്സംഗ കുറ്റം (കജഇ 376), പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകള്‍ എന്നിവ ചുമത്തേണ്ടി വരും. ഇവര്‍ക്ക് തങ്ങാന്‍ സൗകര്യമൊരുക്കിയവരും ഇതോടെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതികളാകും.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന ഫര്മാന് ഖാന്റെ വെളിപ്പെടുത്തല്‍ അന്വേഷണ ഏജന്‍സികളെ കുഴപ്പിക്കുന്നു. പെണ്‍കുട്ടിയെ അപായപ്പെടുത്തിയോ അതോ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണോ എന്നതില്‍ വ്യക്തതയില്ല. മധ്യപ്രദേശ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റകൃത്യത്തിന്റെ വേരുകള്‍ കേരളത്തിലുള്ളതിനാല്‍ കേരള പോലീസിന്റെ സജീവ ഇടപെടല്‍ അനിവാര്യമാണ്.
ആദര്‍ശ വിവാഹമെന്ന നിലയില്‍ സി.പി.എം നേതൃത്വം ആഘോഷിച്ച അരുമാനൂര്‍ വിവാഹം ഇപ്പോള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രതിക്ക് അഭയം നല്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും സാധ്യതയുണ്ട്. ക്ഷേത്ര ഭരണസമിതിയും ഈ ആചാരലംഘനത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
അതിര്‍ത്തികള്‍ കടന്നുള്ള ഈ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഫര്മാന് ഖാന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ ‘അരുമാനൂര്‍ വിവാഹ’ത്തിലെ സത്യാവസ്ഥ വെളിച്ചത്തുവരികയുള്ളൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലക്കാട് ആവേശമായി പ്രധാനമന്ത്രി; ഇനി തൃശൂരിലേക്ക് റോഡ് ഷോയ്ക്കായി മോദി എത്തും




