തിരുവനന്തപുരം/ഭോപ്പാല്‍: അരുമാനൂര്‍ ‘വൈറല്‍’ വിവാഹത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ രാജ്യം ഉറ്റുനോക്കുന്ന വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഫര്മാന് ഖാന്, തന്നോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. താന്‍ ഇപ്പോള്‍ രാജസ്ഥാനിലെ അജ്മീറിലും പുഷ്കറിലുമാണെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിപ്പോയെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഫര്മാന് ഖാന് അവകാശപ്പെടുന്നത്.
ഫര്മാന് ഖാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. ഫര്മാന് പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം ഒളിപ്പിച്ചതാണെന്നും അതല്ലെങ്കില്‍ എന്തെങ്കിലും അപായപ്പെടുത്തിയോ എന്നുമാണ് കുടുംബത്തിന്റെ ഭയം. മകളെ കാണാനില്ലെന്ന വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് ബോധരഹിതയായി തളര്‍ന്നുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫര്മാന് ഖാന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന നാടകമാണിതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും മധ്യപ്രദേശ് പോലീസ് പോക്സോ കേസ് എടുക്കുകയും ചെയ്തിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫര്മാന് ഖാന് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടും ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താന്‍ കേരള പോലീസിനോ മധ്യപ്രദേശ് പോലീസിനോ കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നിസ്സംഗത ഒരു പെണ്‍കുട്ടിയുടെ ജീവന് അപകടത്തിലാക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി അഞ്ചാഴ്ചത്തേക്ക് തടഞ്ഞിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പുതിയ വെളിപ്പെടുത്തല്‍ കോടതിയില്‍ എത്തുമ്പോള്‍ നിയമപരമായ ഇളവുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ മധ്യപ്രദേശ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഫര്മാന് ഖാന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്.
അതിനിടെ, പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനൊപ്പം ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാതായതും കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്; സ്പോര്‍ട്സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും





